"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
 
1933 ജനുവരിയിൽ ജർമ്മനിയിൽ അധികാരത്തിൽ വന്ന നാസി സർക്കാർ യഹൂദരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചു. 1935-ലെ "ന്യൂറംബർഗ്ഗ് നിയമങ്ങൾ", അവരുടെ പൗരാവകാശങ്ങൾ എടുത്തുകളയുകയും അവരും യഹൂദേതരരുമായുള്ള വിവാഹബന്ധം നിരോധിക്കുകയും ചെയ്തു. [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] സായുധസേനയായ 'കൊടുങ്കാറ്റുപട' (സ്റ്റോം ട്രൂപ്പേഴ്സ്) യഹൂദർക്കെതിരെ അക്രമങ്ങൾആക്രമണങ്ങൾ അഴിച്ചുവിട്ടു. യഹൂദരുമായുള്ള കച്ചവടബന്ധങ്ങൾ നിരുത്സാഹപ്പെടുത്തപെട്ടതോടെ, "യഹൂദർക്ക് പ്രവേശനമില്ല" എന്ന അറിയിപ്പ് വ്യാപാരസ്ഥാപനങ്ങളിൽ പതിവായി. 1938-ൽ ഒരു യഹൂദൻ നാസി ഉദ്യോഗസ്ഥരിൽ ഒരുവനെ വധിച്ചത് യഹൂദർക്കെതിരെ ഭീകരത അഴിച്ചുവിടാൻ നാസികൾ അവസരമാക്കി. 1938 നവംബർ 10, "ഭഗ്നസ്ഫടികത്തിന്റെ രാത്രി" (Night of Broken Glass) എന്നറിയപ്പെടുന്നു. അന്ന് [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] പോലീസ് മന്ത്രി ഹിംലറുടെ ഉത്തരവനുസരിച്ച് നാസിപ്പട, ജാലകങ്ങൾ തകർത്ത്, പതിനായിരത്തോളം ജൂതവ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചു. ആ രാത്രിയിൽ യഹൂദഭവനങ്ങളും സിനഗോഗുകളും വെന്തെരിഞ്ഞു.<ref name = "long">Longman 20th Century History Series, Hitler's Germany (1933-45)</ref>
 
==='അന്തിമപരിഹാരം'===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1710178" എന്ന താളിൽനിന്ന് ശേഖരിച്ചത്