"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
==='ജൂതപ്രശ്നം'===
എങ്കിലും ഇമ്മാതിരി നടപടികളോടുള്ള എതിർപ്പ് വ്യാപകമായിരുന്നു. സാമൂഹ്യമായ തുല്യതയും പൗരാവകാശങ്ങളും ആവശ്യപ്പെട്ട യഹൂദർ അതിനൊപ്പം സാംസ്കാരികവും വംശീയവുമായ വ്യതിരിക്തത നിലനിർത്താൻ കൂടി ആഗ്രഹിച്ചത് കാപട്യമായി പലരും വ്യാഖ്യാനിച്ചു. യഹൂദരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട പരാധീനതകളുടെ അനീതി തിരിച്ചറിഞ്ഞവർ പോലും, വ്യതിരിക്ത സമൂഹമായുള്ള അവരുടെ നിലനിപ്പ് യൂറോപ്യൻ സംസ്കാരത്തിനു നേരിടാനുള്ള വെല്ലുവിളിയോ പരിഹരിക്കാനുള്ള പ്രശ്നമോ ആയി കണ്ടു. മതാടിസ്ഥാനത്തിലുള്ള ഒരു മനഃസ്ഥിതി എന്ന നിലയിൽ അപ്രത്യക്ഷമാകാൻ തുടങ്ങിയ ജൂതവിരോധം അതോടെ കൂടുതൽ മാന്യമായ പുതിയ രുപങ്ങളിൽരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. "ജൂതപ്രശ്നം" (Jewish Question) എന്ന ആശയം തന്നെ ഒരു സജീവസമസ്യ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടു.
 
ജർമ്മൻ സംസ്കാരത്തിൽ നിന്ന് ജൂതസ്വാധീനത്തെ ഉന്മൂലനം ചെയ്യാൻ വില്യം മാറിന്റെ 'ആന്റിസെമെറ്റിക്' പ്രചാരണം നടന്നതും പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. ആ പ്രചരണത്തിന്റെ പേര്, പിന്നീട് ജൂതവിദ്വേഷത്തിന്റെ സൂചകശബ്ദമെന്ന നിലയിൽ കുപ്രസിദ്ധി നേടി.
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്