"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...
വരി 17:
# നിഘണ്ടു സ്വഭാവമുള്ള താളുകൾ: വിക്കിപീഡിയയിൽ കാണുന്ന [[വിക്കിപീഡിയ:വിവക്ഷകൾ|വിവക്ഷകൾ]] താളുകൾക്ക് ചിലപ്പോൾ നിഘണ്ടു സ്വഭാവം ഉണ്ടായെന്നുവരും. അവയെ വെറുതേ വിട്ടേക്കുക. സുഗമമായ വിജ്ഞാന കൈകാര്യത്തിനായി സൃഷ്ടിച്ചിട്ടുള്ള താളുകളാണ് അവ.
 
==={{anchor|COOL|FANSITE|OR|OTHOUGHT|PUBLISHER}}വിക്കിപീഡിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല===
=== വിക്കിപീഡിയ വ്യക്തിവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല ===
{{policy shortcut|WP:FORUM|WP:NOTFORUM|WP:NOT#CHAT|WP:NOTESSAY|WP:NOT#ESSAY|WP:NOT#FANSITE|WP:NOT#FORUM|WP:NOT#OR}}
വിക്കിപീഡിയ ആരുടെയെങ്കിലും ചിന്തയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ അതേപടി പ്രസിദ്ധീകരിക്കാൻ താത്പര്യപ്പെടുന്നില്ല. വിക്കീപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ ഇവയാണ്.
 
# '''പ്രാഥമിക പഠനങ്ങൾ:''' അതായത് ഒരാൾ സ്വയം മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, അയാളുടെ വിചാരങ്ങളോ, അയാളുണ്ടാക്കിയ പുതിയ വാക്കുകളോ ഒന്നും പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല. വിശ്വസനീയമായ മറ്റെവിടെയെങ്കിലും നിന്ന് പരിശോധിച്ചറിയാൻ പാകത്തിലുള്ള കാര്യങ്ങൾ മാത്രമേ വിക്കിപീഡിയ പ്രതീക്ഷിക്കുന്നുള്ളു.
വിക്കിപീഡിയ താങ്കളുടെ സ്വന്തം ചിന്തകളോ വിശകലനങ്ങളോ പ്രസിദ്ധീകരിക്കാനുള്ള ഇടമോ മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടമോ അല്ല. [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയമനുസരിച്ച്]], '''താഴെപ്പറയുന്ന കാര്യങ്ങൾക്കായി ദയവായി വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക:'''
# '''സ്വന്തം കണ്ടുപിടിത്തങ്ങൾ:''' ഒരാൾ സ്വയം കണ്ടെത്തിയ കാര്യങ്ങൾ വിശ്വസനീയവും പരിശോധനായോഗ്യവുമായ രണ്ടാമതൊരു സ്രോതസ്സിൽ നിന്നറിയുമ്പോൾ മാത്രമേ വിക്കിപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നുള്ളു.
 
# '''സ്വന്തം കാര്യങ്ങൾ അഥവാ ബ്ലോഗുകൾ:''' വിക്കിപീഡിയ മാനവകുലത്തിനാകമാനം ഉപയോഗ്യമായ വിധത്തിൽ വിവരങ്ങളെ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. ഒരാളുടെ സ്വന്തം അഭിപ്രായമോ കാഴ്ചപ്പാടോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
# '''പ്രാഥമിക (മൗലിക) ഗവേഷണങ്ങൾ''': പുതിയ സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, മൗലികമായ ആശയങ്ങളോ, പദങ്ങളുടെ നിർവചനങ്ങളോ പ്രസിദ്ധീകരിക്കുക; പുതിയ വാക്കുകൾ കണ്ടുപിടിക്കുക തുടങ്ങിയവ ഇതിൽ പെടും. താങ്കൾ ഒരു വിഷയത്തിൽ മൗലിക ഗവേഷണം നടത്തിയിട്ടുണ്ടെങ്കിൽ വിക്കിപീഡിയയിൽ ചേർക്കുന്നതിനു മുൻപായി താങ്കളുടെ ഗവേഷണഫലം മറ്റു വേദികളിൽ പ്രസിദ്ധീകരിച്ചിരിക്കണം. [[peer review|വിദഗ്ദ്ധാവലോകനം]] നടക്കുന്ന പ്രബന്ധങ്ങൾ, അച്ചടിച്ച മറ്റു മാദ്ധ്യമങ്ങൾ, [[open research|തുറന്ന ഗവേഷണവേദികൾ]], പൊതുസമ്മതിയുള്ള ഓൺലൈൻ പബ്ലിക്കേഷനുകൾ എന്നിവ പ്രസിദ്ധീകരിക്കാവുന്ന വേദികൾക്കുദാഹരണമാണ്. പ്രസിദ്ധീകരിക്കപ്പെടുകയും സ്വീകാര്യമായ അറിവിന്റെ ഭാഗമായി മാറുകയും ചെയ്ത താങ്കളുടെ കൃതിയെപ്പറ്റി വിക്കിപീഡിയയിൽ പരാമർശമാവാം; എങ്കിലും [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] പാലിച്ചുകൊണ്ടാവണം ഇത്തരം [[Wikipedia:Citing sources|സൈറ്റേഷനുകൾ]] വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടത് ([[WP:RS|വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ളവ]] മാത്രമേ ഉൾപ്പെടുത്തുകയും ചെയ്യാവൂ. ലേഖകന്റെ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|അഭിപ്രായമാകരുത്]] സൈറ്റേഷനിലൂടെ വെളിവാകുന്നത്.
# '''സമകാലിക സംഭവങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ:''' സമകാലിക സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അതിനുള്ള മാധ്യമമായി വിക്കിപീഡിയ പ്രവർത്തിക്കില്ല. എന്നാൽ സമകാലിക സംഭവങ്ങൾ കാര്യകാരണസഹിതം വിക്കിപീഡിയയിൽ ചേർക്കുന്നതിന് എതിരല്ല.
# '''സ്വകാര്യ കണ്ടുപിടുത്തങ്ങൾ.''' താങ്കളോ താങ്കളുടെ സുഹൃത്തോ ഒരു [[കളി|കളിയോ]] നൃത്തച്ചുവടോ കണ്ടുപിടിച്ചുവെന്നിരിക്കട്ടെ; അതിനെപ്പറ്റി ഒന്നിലധികം സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിൽ വിക്കിപീഡിയയിലെത്തത്തക്ക [[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]] നേടിയിട്ടില്ല എന്നു കണക്കാക്കാം. [[WP:Wikipedia is not for things made up one day|പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ]].
# '''ചർച്ചാവേദിയാവുക:''' {{anchor|FORUM|CHAT}}വിക്കിപീഡിയയിലെ ലേഖനങ്ങൾ വിവിധകാര്യങ്ങളെ കുറിച്ചുള്ള ചർച്ചക്കുള്ള വേദിയാക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ സംവാദം താളുകളിൽ അനുയോജ്യമെങ്കിൽ മാത്രം ചർച്ച നടത്തുക.
# '''സ്വകാര്യ ഉപന്യാസങ്ങളും ബ്ലോഗുകളും''': ഒരു വിഷയത്തെപ്പറ്റി വിദഗ്ദ്ധരുടെ അഭിപ്രായമല്ലാതെ താങ്കളുടെ വികാരവിചാരങ്ങൾ പങ്കുവയ്ക്കാനുള്ള ഇടമല്ല വിക്കിപീഡിയ. വിക്കിപീഡിയ മനുഷ്യസമൂഹത്തിന്റെ അറിവ് ശേഖരിക്കാനുള്ള ഇടമാണെങ്കിലും സ്വകാര്യ വിചാരങ്ങൾ ഇതിന്റെ ഭാഗമാക്കാവുന്നതല്ല. ഒരാളുടെ അഭിപ്രായം ലേഖനത്തിൽ ചർച്ച ചെയ്യത്തക്ക പ്രാധാന്യമുള്ളതാണെങ്കിൽ പോലും (ഇത് അസാധാരണമായ സാഹചര്യമാണ്) മറ്റുള്ളവർ അത് ചെയ്യുന്നതാവും നല്ലത്. വിക്കിപീഡിയയെ സംബന്ധിച്ച വിഷയങ്ങളിൽ സ്വകാര്യ ഉപന്യാസങ്ങൾ താങ്കളുടെ [[meta:|മെറ്റാ-വിക്കി]] നാമമേഖലയിൽ എഴുതുക.
# '''വാർത്തകൾ:''' വിക്കിപീഡിയ വാർത്തകൾ ആദ്യം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല.
# <span id="not_a_forum">'''ചർച്ചാ വേദികൾ.'''</span> ഒരു വിജ്ഞാനകോശം നിർമിക്കുക എന്ന ഉദ്യമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിക്കിപീഡിയയുമായി ബന്ധമുള്ള വിഷയങ്ങളെപ്പറ്റി മറ്റുള്ളവരുമായി സംവദിക്കാൻ ഉപയോക്താക്കളുടെ സംവാദം പേജ് ഉപയോഗിക്കുക. ലേഖനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ അതാത് [[Wikipedia:Talk page|സംവാദം താളുകളിൽ]] ഉന്നയിക്കുക. ചർച്ചകൾ ലേഖനങ്ങൾക്കുള്ളിലേയ്ക്ക് കൊണ്ടുവരാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനങ്ങൾ മെച്ചപ്പെടുത്താനുതകുന്ന എല്ലാവിധ ചർ‌ച്ചകളും നടത്താനാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നത് മനസ്സിൽ വയ്ക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനത്തിലെ ഉള്ളടക്കം മാത്രം ചർച്ചചെയ്യാനല്ല ഉപയോഗിക്കാവുന്നത്. സാങ്കേതിക സഹായം നേടാനുള്ള [[വിക്കിപീഡിയ:സഹായമേശ|സഹായമേശകളുമല്ല]] സംവാദം താളുകൾ. ഒരു വിഷയത്തെപ്പറ്റി സുവ്യക്തമായ ഒരു ചോദ്യം താങ്കൾക്ക് ചോദിക്കുവാനുണ്ടെങ്കിൽ [[വിക്കിപീഡിയ:സഹായമേശ|സഹായമേശയിൽ]] അതുന്നയിക്കാം. സംവാദം താളിലല്ല, മറിച്ച് ഇവിടെയാണ് ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടത്. [[വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ|സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ]] പാലിക്കാത്ത സംവാദങ്ങൾ നീക്കം ചെയ്യപ്പെട്ടേയ്ക്കാം.
# '''പരസ്യങ്ങൾ:''' വിക്കിപീഡിയ ഇതര സ്രോതസ്സുകളുടേയോ മറ്റെന്തിന്റെയെങ്കിലുമോ പരസ്യങ്ങൾ സ്വയം വഹിക്കാനാഗ്രഹിക്കുന്നില്ല. കൂടുതൽ അറിവു പകരുവാനാവശ്യമായ ലിങ്കുകൾ വിക്കിപീഡിയ വഹിക്കുമെങ്കിലും അതിന് പരസ്യസ്വഭാവം വരുത്താൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
 
=== വിക്കിപീഡിയ ഒരു സംഭരണിയല്ല ===