"ട്വന്റി 20 ക്രിക്കറ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q868200 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{Prettyurl|T20}}
[[ക്രിക്കറ്റ്|ക്രിക്കറ്റിന്റെ]] മത്സരരൂപങ്ങളിൽ ഒന്നാണ് '''ട്വന്റി 20 ക്രിക്കറ്റ്‌'''. 2003-ൽ യുണൈറ്റഡ് കിങ്ഡത്തിലെ അന്തർ-കൗണ്ടി മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ആന്റെ വേ‌ൽസ് ക്രിക്കറ്റ് ബോർഡ് ആണ് ക്രിക്കറ്റിന്റെ ഈ രൂപം വികസിപ്പിച്ചെടുത്തത്. ഒരു ട്വന്റി20 മത്സരത്തിൽ രണ്ട് ടീമുകളും, ഓരോ ടീമിനും ബാറ്റ് ചെയ്യാൻ പരമാവധി 20 ഓവർ അടങ്ങുന്ന ഒരു ഇന്നിംഗ്സുമാണ് ലഭിക്കുക.
 
ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈർഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വന്റി20 മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇത്തരം ക്രിക്കറ്റ് മത്സരങ്ങൾ ഏകദേശം മൂന്നുമണിക്കൂറുകൊണ്ട് അവസാനിക്കുന്നു. ഇരു ടീമുകളും ഇരുപത് ഓവറുകളുള്ള ഓരോ ഇന്നിംഗ്സ് കളിക്കുന്നതിനാലാണ് ട്വന്റി20 എന്ന പേരു ലഭിച്ചത്. 2003-ൽ ഇംഗ്ലണ്ട് ആൻഡ് വെയിൽ‌സ് ക്രിക്കറ്റ് ബോർഡ്(ഇ.സി.ബി.), കൌണ്ടിക്രിക്കറ്റിലാണ് ആദ്യമായി ട്വന്റി20 മത്സരങ്ങൾ ഔദ്യോഗികമായി സംഘടിപ്പിച്ചത്. വൈകാതെ ക്രിക്കറ്റിനു പ്രചാരമുള്ള ഇതര രാജ്യങ്ങളിലും ഇത്തരം മത്സരങ്ങൾ കളിച്ചുതുടങ്ങി. രണ്ടായിരത്തിആറോടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ട്വന്റി20 മത്സരങ്ങൾ കളിച്ചുതുടങ്ങി.
"https://ml.wikipedia.org/wiki/ട്വന്റി_20_ക്രിക്കറ്റ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്