"അഖിലേന്ത്യാ സർവീസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
മെഡിക്കൽ, എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങൾക്ക് അഖിലേന്ത്യാ സർവീസുകൾ സൃഷ്ടിക്കുവാനുള്ള നിയമനിർമാണം 1963-ൽത്തന്നെ നടത്തിയെങ്കിലും പല സംസ്ഥാനങ്ങളുടെയും ശക്തമായ എതിർപ്പിനെതുടർന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. (ഈ രണ്ടു വിഭാഗങ്ങൾക്കും കേന്ദ്രഗവണ്മെന്റ് വകുപ്പുകൾക്കു മാത്രമായി കേന്ദ്രസർവീസുകൾ നിലവിലുണ്ട്.) 2005 ജനുവരിയിലെ കണക്കനുസരിച്ച് ഐ.എ.എസ്സിൽ 4788-ഉം ഐ.പി.എസ്സിൽ 3666-ഉം ഫോറസ്റ്റ് സർവീസിൽ 2763-ഉം പദവികളാണ് ഇപ്പോൾ നിലവിലുള്ളത്.
 
==സിവിക്ഷ==
==സിവിൽ സർ‌‌വിസ് പരീക്ഷ==
 
തിരഞ്ഞെടുപ്പു പ്രക്രിയ. ഭരണഘടനയുടെ 315-ം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട യൂണിയൻയൂണിൻ പബ്ളിക് സർവീസ് കമ്മീഷൻ (UPSC) വർഷംതോറും നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് ഐ.എ.എസ്., ഐ.പി.എസ്. എന്നീ അഖിലേന്ത്യാ സർവീസുകളും മറ്റു കേന്ദ്ര സർവീസുകളുമടക്കം 27 ഓളം വരുന്ന സർവീസുകൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. (പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമുള്ളതുകൊണ്ട് ഫോറസ്റ്റ് സർവീസ് ഉദ്യോഗാർഥികൾക്ക് മാത്രമായി വേറെ ഒരു പരീക്ഷയാണ് യു.പി.എസ്.സി. നടത്താറ്.)
 
പ്രതിവർഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരിൽ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാൻ അർഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് വിവിധ സർവീസുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/അഖിലേന്ത്യാ_സർവീസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്