"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
2005-ലെ മെത്രാന്മാരുടെ സിനഡിൽ വെച്ച് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ്‌ ബിഷപ്‌ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. അതെ വർഷം നവംബർ 8ന് [[അർജന്റീന]] എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ 2005-2008 കാലയളവിലെ പ്രസിഡണ്ടായി. 2008-ൽ തുടർന്നും തെരഞ്ഞെടുക്കപ്പെട്ടു.
 
==നിലപാടുകൾ, വിവാദങ്ങൾ==
[[ചിത്രം:Bergoglio Kirchner 2.jpg|thumb|250px|right|കർദ്ദിനാൾ ബെർഗോളിയോയും അർജന്റീനയിലെ ഇടതുപക്ഷ ഭരണത്തിലെ പ്രസിഡന്റ് [[ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ|ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നറും]]]]
[[ദൈവശാസ്ത്രം|ദൈവശാസ്ത്രമേഖലയിൽ]] യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാൻസിസ് മാർപ്പാപ്പ [[ഭ്രൂണഹത്യ|ഗർഭഛിദ്രം]], [[സ്വവർഗ്ഗരതി|സ്വവർഗാനുരാഗം]], [[സ്ത്രീപൗരോഹിത്യം]], വൈദികബ്രഹ്മചര്യം, [[കൃത്രിമജനനനിയന്ത്രണം]] മുതലായ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലത്തീൻ അമേരിക്കൻ ക്രിസ്തീയതയിൽ ശക്തിപ്രാപിച്ച [[വിമോചനദൈവശാസ്ത്രം|വിമോചനദൈവശാസ്ത്രത്തെ]] [[മാർക്സിസം|മാർക്സിസത്തിന്റെ]] കറവീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിർത്തു. എങ്കിലും സാധാരണക്കാരോടും സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുമുള്ള ഫ്രാൻസിസിന്റെ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണക്കുന്നു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമർശിക്കുന്ന ഫ്രാൻസിസ് സമത്വരാഹിത്യത്തെ "സ്വർഗ്ഗവാതിലിനുമുമ്പിൽ അലമുറ ഉയർത്താൻ പോന്ന സാമൂഹികപാപമായി" കാണുന്നു.<ref>[http://www.thehindu.com/opinion/editorial/white-smoke-or-fresh-breeze/article4509403.ece "White smoke or fresh breeze?"] 2013 മാർച്ച് 15-ലെ ഹിന്ദു ദിനപ്പത്രത്തിലെ മുഖപ്രസംഗം</ref> "സാധാരണക്കാരനായ യാഥാസ്ഥിതികൻ" (conservative with a common touch) എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.<ref name ="touch"/>
 
1973-ൽ [[അർജന്റീന|അർജന്റീനയിൽ]] [[ഈശോസഭ|ഈശോസഭാ]] പ്രൊവിൻഷ്യൽ പദവിയിലെത്തിയ ബെർഗോളിയോ ആ നാട്ടിൽ 1976 മുതൽ 1983 വരെ അധികാരത്തിലിരുന്ന പട്ടാളഭരണകൂടത്തിന്റെ അരുംചെയ്തികളോട് പുലർത്തിയ സമീപനം വിവാദവിഷയമാണ്. അർജന്റീനയിലെ ഇടതുപക്ഷത്തിന് അദ്ദേഹം അനഭിമതാണ്. ഇടതുപക്ഷാഭിമുഖ്യം കാട്ടിയ രണ്ടു ഈശോസഭാംഗങ്ങൾ സഭയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടതിനെ തുടർന്ന് അപ്രത്യക്ഷരായി. പട്ടാളഭരണകൂടം അവരെ തട്ടിയെടുത്തു മർദ്ദിച്ചത് പ്രൊവിൻഷ്യാളിന്റെ അറിവോടെയായിരുന്നെന്നു പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്. നിയമക്കോടതിയിൽ ഈ പരാതി തള്ളപ്പെട്ട ശേഷവും അതിനെ സംബന്ധിച്ച തർക്കങ്ങൾ തുടർന്നു. അപ്രത്യക്ഷരായ പുരോഹിതന്മാരുടെ മോചനത്തിനായി പട്ടാളഭരണാധിപന്മാരെ താൻ രഹസ്യമായി കണ്ടിരുന്നെന്ന് ബെർഗോളിയോ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.<ref name ="touch">EMILY SCHMALL and LARRY ROHTER - [http://www.nytimes.com/2013/03/14/world/europe/new-pope-theologically-conservative-but-with-a-common-touch.html?hp&pagewanted=all "A Conservative With a Common Touch"] ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ തുടർന്ന് 2013 മാർച്ച് 13-ന് ന്യൂയോർക്ക് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച ലേഖനം</ref><ref>
[http://www.madhyamam.com/news/217361/130315 പുതിയ മാർപ്പാപ്പയ്ക്ക് അർജൻറീനയിൽ അഭിനന്ദനവും വിമർശവും], 2013 മാർച്ച് 15-ലെ മാധ്യമം ദിനപ്പത്രത്തിലെ വാർത്ത</ref>
 
 
==മാർപ്പാപ്പ==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്