"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
അവലംബങ്ങൾ ആവശ്യമാണ്
(ചെ.) (അവലംബങ്ങൾ ആവശ്യമാണ്)
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|Jassie Gift}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| occupation = [[സംഗീതസംവിധായകൻ]], [[പിന്നണി ഗായകൻ]]
}}
ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''.മലയാള ചലച്ചിത്ര ഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി{{തെളിവ്}}.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോർ ദ പീപ്പിൾ]]'' എന്ന മലയാള ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോൾ സജീവമാണ്‌.
 
[[ജയരാജിന്റെ]] ഹിന്ദി ചിത്രമായ ''[[ബീഭത്സ|ബീഭത്സയിലൂടെ]]'' ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ [[ബാലചന്ദ്ര മേനോൻ|ബാലചന്ദ്ര മേനോന്റെ]] ''[[സഫലം]]'' എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
 
''[[ഫോർ ദ പീപ്പിൾ]]'' സംഗീത സംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ''ലജ്ജാവതിയേ...'' എന്ന ഗാനം വൻ തരംഗമായി മാറി{{തെളിവ്}}. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത. ചിത്രത്തിലെ ''അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളിൽ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു{{തെളിവ്}}.
 
''[[ഡിസംബർ(സിനിമ)|ഡിസംബർ]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ ''അഴകാലില...'' എന്നവയാണ്‌ പിന്നീട്‌ മലയാളത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ശ്രദ്ധ നേടിയത്‌.
 
== അന്യഭാഷകളിൽ ==
''‍ഫോർദ പീപ്പിളിന്റെ'' വിജയഗാഥ മലയാളത്തിൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും വൈകാതെ [[തെന്നിന്ത്യ|തെന്നിന്ത്യയിലെ]] മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിച്ചു. ഇതേ ചിത്രത്തിന്റെ [[തമിഴ്]], [[തെലുങ്ക്]] പതിപ്പുകളിലെ ജാസിയുടെ ഗാനങ്ങളും ഹിറ്റായി{{തെളിവ്}}.
 
വിക്രം നായകനായ ''[[അന്യൻ]]'' എന്ന തമിഴ്‌ ചിത്രത്തിൽ ഹാരിസ്‌ ജയരാജ്‌ ഈണം പകർന്ന ''അണ്ടങ്കാക്ക...'' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാർ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി{{തെളിവ്}}. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ്‌ ജാസി കൂടുതൽ അറിയപ്പെടുന്നത്‌.
 
തമിഴിൽ ''മഴൈ'' എന്ന ചിത്രത്തിലെ ''ഇസ്താംബൂൾ രാജകുമാരി..'', സച്ചിനിലെ ''ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ..'' തുടങ്ങിയ ജാസിയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു{{തെളിവ്}}. തെലുങ്കിലും ജാസി പാടിയ പല ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ മുൻനിരയിലെത്തി.
 
തുടർന്ന് തമിഴിലും (തീ നഗർ) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിർവഹിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1704626" എന്ന താളിൽനിന്ന് ശേഖരിച്ചത്