"അസ്ഥിപേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
=== മയോസിൻ ഫിലമെന്റ് ===
കട്ടികൂടിയ, A-ബാൻഡ് എന്ന ഭാഗം പ്രകടമാക്കുന്ന തന്തുക്കളാണിവ. നൂറുകണക്കിന് മയോസിൻ തന്മാത്രകൾ ബൈപോളാർ രൂപത്തിൽ അടുക്കിയിരിക്കുന്ന ഘടനയാണ് ഇതിനുള്ളത്. ലൈറ്റ് മീറോമയോസിൻ (Light Meromyosin- LMM) കൊണ്ടുനിർമ്മിച്ച തലഭാഗവും (Head region) ഹെവി മീറോ മയോസിൻ (HMM) കൊണ്ടുനിർമ്മിച്ച വാൽഭാഗവും ഇതിനുണ്ട്. LMM ന് സങ്കോചധർമ്മവും ATPase പ്രവർത്തനവുമുണ്ട്. ആക്ടിൻ ഫിലമെന്റുകളുമായിച്ചേർന്ന് കുറുപാലങ്ങൾ (Cross Bridges) ഉണ്ടാക്കി പേശീഭാഗങ്ങളെ തുഴപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് മയോസിനുള്ളത്. ഇതിനാലാണ് പേശികൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.
== വിവിധയിനം അസ്ഥിപേശീതന്തുക്കൾ ==
അസ്ഥിപേശികളെ ടൈപ്പ് 1 (Type I) എന്നും ടൈപ്പ് 2 (Type II) എന്നും തരംതിരിക്കാം. ടൈപ്പ് 1 ഫൈബറുകൾ (തന്തുക്കൾ) ചുവപ്പ് നിറമുള്ളവയായിരിക്കും. മയോഗ്ലോബിൻ എന്ന ശ്വസനവർണ്ണകത്തിന്റെ സാന്നിദ്ധ്യമാണിതിന് കാരണം. ഊർജ്ജാവശ്യത്തിന് ഓക്സിഡേറ്റീവ് ഉപാപചയത്തെ (Oxidative metabolism) ആശ്രയിക്കുന്നതിനാൽ ഇവയക്ക് പേശീക്ലമം (പേശികൾ അധികസമയം പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥ അഥവാ പേശീക്ഷീണം) വളരെക്കുറച്ചുമാത്രമേ സംഭവിക്കുകയുള്ളൂ. ടൈപ്പ് 2 തന്തുക്കൾക്ക് വെളുത്ത നിറമാണ്. മയോഗ്ലോബിൻ എന്ന വർണ്ണവസ്തുവില്ലാത്തതും ഗ്ലൈക്കോളിസിസ് എന്ന അവായുശ്വസനത്തെ ഊർജ്ജാവശ്യത്തിന് ആശ്രയിക്കുന്നതിനാലുമാണിത്. പെട്ടെന്ന് പേശീക്ലമത്തിന് വിധേയമാകുന്ന പേശികളുമാണിവ. വളരെ വേഗത്തിലും ശക്തിയിലും ഇവയ്ക്ക് പ്രവർത്തിക്കാനുമാകുന്നു.
== അസ്ഥിപേശികളുടെ നാമകരണം ==
അസ്ഥിപേശികളുടെ നാമകരണത്തിന് വിവിധമാർഗ്ഗങ്ങളുണ്ട്. നാമങ്ങളോരോന്നും പേശികളുടെ ഏതെങ്കിലും തരത്തിലുള്ള സവിശേഷതകളെ കുറിക്കുന്നു.<ref>http://training.seer.cancer.gov/anatomy/muscular/groups/</ref>
"https://ml.wikipedia.org/wiki/അസ്ഥിപേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്