"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
സംവാദ താളുകളിലെ കീഴ്വഴക്കങ്ങള്‍
(സംവാദ താളുകളിലെ കീഴ്വഴക്കങ്ങള്‍)
 
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
=സംവാദ താളുകള്‍=
വിക്കിപീഡിയയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്:ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്: ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങള്‍.
===ലേഖനങ്ങളുടെ സംവാദതാള്‍===
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്.
===ഉപയോക്താക്കളുടെ സംവാദ താള്‍===
വിക്കിപീഡിയയിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാനുള്ള വേദിയാണിത്. എന്നാല്‍ ഇതു സ്വകാര്യ സല്ലാപങ്ങള്‍ക്കുള്ള വേദിയാക്കരുത്. വിക്കിപീഡിയയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധര്‍മ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.
===പൊതുവായ നിര്‍ദ്ദേശങ്ങള്‍===
*സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ '''നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
 
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ വിക്കിപീഡിയയുടെ കീഴ്വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു വിക്കിപീഡിയയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമാ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്.
4,143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/17030" എന്ന താളിൽനിന്ന് ശേഖരിച്ചത്