"അസ്ഥിപേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,583 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
Code = {{TerminologiaHistologica|2|00|05.2.00002}} |
}}
അസ്ഥികളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന [[പേശി|പേശികളാണ്]] അസ്ഥിപേശികൾ അഥവാ രേഖാങ്കിതപേശികൾ (Skeletal muscles or Striated or Striped muscles). മസ്തിഷ്കനിയന്ദ്രണത്തിനുവിധേയമായതിനാൽമസ്തിഷ്കനിയന്ത്രണത്തിനുവിധേയമായതിനാൽ ഇവയെ ഐശ്ചികപേശികൾ (Voluntary muscles) ആയി പരിഗണിക്കുന്നു. ഇവ സൊമാറ്റിക് നാഡീവ്യവസ്ഥയുടെ (കേന്ദ്രനാഡീവ്യവസ്ഥയുടെ) നിയന്ത്രണത്തിലാണ്. മറ്റ് രണ്ടിനം പേശികൾ [[ഹൃദയപേശി|ഹൃദയപേശികളും]] രേഖാശൂന്യപേശികൾ അഥവാ മിനുസപേശികളുമാണ്.<br />
അസ്ഥിപേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നതിന് സ്നായുക്കൾ അഥവാ ടെൻഡനുകൾ (Tendon) സഹായിക്കുന്നു. [[കൊളാജൻ]] തന്തുക്കൾ കൊണ്ടാണ് സ്നായുക്കൾ നിർമ്മിച്ചിരിക്കുന്നത്. അസ്ഥിപേശികൾ നിർമ്മിച്ചിരിക്കുന്ന കോശങ്ങൾ പൊതുവേ മയോസൈറ്റുകൾ (Myocytes) അഥവാ പേശീതന്തുക്കൾ (Muscle Fibres) എന്നറിയപ്പെടുന്നു. മയോഫൈബറുകൾ എന്നും അറിയപ്പെടുന്ന ഇവ സിലിണ്ടറാകൃതിയുള്ളതും ഒരുകോശത്തിൽത്തന്നെ ഒന്നിലധികം മർമ്മങ്ങളുള്ളതും (Multinuclate) ശാഖകളില്ലാത്തതും വളരെയേറെ നീളംകൂടിയതുമായ കോശങ്ങളാണ്. ഇത്തരം പേശീകോശങ്ങൾ ചേർന്നാണ് അസ്ഥികല (Musle Tissue) രൂപപ്പെട്ടിരിക്കുന്നത്. <br />
ഓരോ പേശീകോശവും മയോഫൈബ്രിൽ (Myofibril) എന്നറിയപ്പെടുന്ന നേരിയ ഫിലമെന്റുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ മയോഫൈബ്രിലും ആക്ടിൻ (Actin) എന്നും മയോസിൻ (Myosin) എന്നും രണ്ടിനം തന്തുക്കളാൽ നിർമ്മിതമാണ്. ഈ തന്തുക്കൾ ആവർത്തിച്ചുവരുന്ന ചെറുയൂണിറ്റുകളാണ് സാർക്കോമിയറുകൾ(Sarcomere). സാർക്കോമിയറുകളാണ് ഒരു പേശീകോശത്തിന്റെ ധർമ്മപരമായ അടിസ്ഥാനഘടകമായി അറിയപ്പെടുന്നത്. ഇവ അസ്ഥിപേശികൾക്ക് കുറുകെ വരകൾ നൽകുന്നതായി [[മൈക്രോസ്കോപ്പ്|മൈക്രോസ്കോപ്പിലൂടെയുള്ള]] നിരീക്ഷണത്തിൽ വ്യക്തമാകുന്നതിനാൽ ഈ പേശികളെ രേഖാങ്കിതപേശികൾ (Striated or Striped) എന്നറിയപ്പെടുന്നു. സംയോജകകലകൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പേശീകോശങ്ങളുടെ അഥവാ പേശീതന്തുക്കളുടെ സമാഹാരമാണ് (Bundle) പേശികൾ. ഓരോ അസ്ഥികലയിലും അസ്ഥിപേശികൾ, രക്തക്കുഴലുകൾ, സംയോജകകലകൾ, രക്തം, നാഡികൾ, അസ്ഥികൾ എന്നിവ കാണാവുന്നതാണ്. അസ്ഥിവ്യവസ്ഥയിലെ ഒരു അവയവമായി ഓരോ പൂർണ്ണ അസ്ഥിപേശിയേയും പരിഗണിക്കുന്നു. <ref>http://training.seer.cancer.gov/anatomy/muscular/structure.html</ref> <br />
അസ്ഥിപേശികളിൽ ഏറ്റവും ചെറുത് സ്റ്റപ്പീഡിയസ് എന്ന ചെവിയിലെ പേശിയാണ്. ഏറ്റവും വലുത് ഗ്ലൂട്ടിയസ് മാക്സിമസ് എന്ന പേശിയാണ്.
== അസ്ഥിപേശിയുടെ ഘടന ==
അസ്ഥിപേശികൾ നിർമ്മിച്ചിരിക്കുന്നത് അസ്ഥികോശങ്ങൾ അഥവാ പേശീതന്തുക്കൾ അഥവാ മസിൽ ഫൈബറുകൾ കൊണ്ടാണ്. നിരവധി പേശീതന്തുക്കളെ സംയോജകകലകളായ്‍ പൊതിയപ്പെട്ട അവസ്ഥയിലാണ് പേശികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ പേശീകോശത്തേയും പൊതിഞ്ഞിരിക്കുന്ന സംയോജകകലയാൽ നിർമ്മിച്ചിട്ടുള്ള ബാഹ്യാവരണമാണ് എൻഡോമൈസിയം (Endomysium). ഇത്തരത്തിൽ എൻഡോമൈസിയത്താൽ പൊതിഞ്ഞിട്ടുള്ള കെട്ടുകളെ (bundle) വേർതിരിക്കുന്ന കൊളാജൻ കൊണ്ടുനിർമ്മിച്ചിട്ടുള്ള വിഭജനാവരണമാണ് പെരിമൈസിയം (Perimysium). ഓരോ പൂർണ്ണ പേശിയ്ക്കുപുറത്തുമുള്ള ഫൈബ്രസ് കണക്ടീവ് കല കൊണ്ടുനിർമ്മിച്ച ബാഹ്യാവരണമാണ് എപ്പിമൈസിയം (Epimysium).
== പേശിയുടെ ഉത്പത്തിയും ഒടുക്കവും ==
ഓരോ പേശിയുടേയും ഒരഗ്രം ചലനാത്മകമല്ലാത്തതോ അല്പമാത്രചലനശേഷി പ്രകടിപ്പിക്കുന്നതോ ആയ അസ്ഥിയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഭാഗം ഒറിജിൻ (Origin) എന്നറിയപ്പെടുന്നു. പേശിയുടെ ഇതര അഗ്രം ചലനശേഷിയുള്ള അസ്ഥിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഭാഗമാണ് ഇൻസേർഷൻ (Insertion). പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന കൊളാജൻ തന്തുവാണ് ടെൻഡനുകൾ.
== അസ്ഥിപേശീതന്തുവിന്റെ ഘടന ==
ഓരോ അസ്ഥിപേശീതന്തുവിനും പുറമേ സാർക്കോലെമ്മ (Sarcolemma)എന്ന കോശസ്തരവും ഉള്ളിൽ സാർക്കോപ്ലാസം (Sarcoplasm) എന്ന കോശദ്രവ്യവുമുണ്ട്. ഓരോ കോശത്തിലും ഒന്നിലധികം മർമ്മങ്ങൾ കോശസ്തരത്തിനോട് ചേർന്നുകാണപ്പെടുന്നു. സിൻസിഷ്യം അഥവാ മൾട്ടിന്യൂക്ലിയേറ്റ് എന്നാണ് ഈ അവസ്ഥയ്ക്ക് പേരുനൽകിയിട്ടുള്ളത്. പേശീകോശങ്ങളുടെ തുടർച്ചയായ സങ്കോചവികാസങ്ങൾ ഉറപ്പുവരുത്തുന്നതിന് സാർക്കോസോം (Sarcosome) എന്ന മൈറ്റോകോൺഡ്രിയയുണ്ട്. കോശത്തിനുള്ളിൽ പദാർത്ഥവിനിമയത്തിന് സഹായിക്കുന്ന അന്തർദ്രവ്യജാലിക (Endoplasmic reticulum) ആണ് സാർക്കോപ്ലാസ്മിക് റെട്ടിക്കുലം.
:* തന്തുക്കളുടെ ദിശ/ സ്ഥാനം: റെക്റ്റസ് (rectus)- നിവർന്നത്; ട്രാൻസ്വേഴ്സ് (transverse)-കുറുകെയുള്ളത്; ഒബ്ളീക് (oblique) - ചരിഞ്ഞത്; ഓർബിക്കുലാരിസ് (orbicularis)- വൃത്താകൃതിയുള്ളത്.
:* സ്ഥാനം: പെക്ടൊറാലിസ് (pectoralis)- നെഞ്ചിലുള്ളത്; ഗ്ലൂട്ടിയസ് (പൃഷ്ഠഭാഗത്തുള്ളത്); ബ്രാക്കി (brachii) -കൈകളിലുള്ളത്; സുപ്രാ (supra)- മുളഇലുള്ളത് ; ഇൻഫ്രാ ()- താഴെയുള്ളത്; സബ്ബ്- (sub)അടിയിലുള്ളത്; ലാറ്റിറാലിസ് (lateralis)- വശങ്ങളിലുള്ളത്.
:* ഉത്പത്തിഭാഗങ്ങൾ : ബൈസെപ്സ് (biceps)രണ്ട് തലപ്പുകളുള്ളത്; ട്രൈസെപ്സ് (triceps)-മൂന്ന് തലപ്പുകളുള്ളത്; ; ക്വാഡ്രിസെപ്സ് (quadriceps)-നാല്തലപ്പുകളുള്ളത്നാല് തലപ്പുകളുള്ളത്;
:* ഉത്പത്തിയും പ്രവേശിക്കലും: സ്റ്റെർണോക്ലീഡോമാസ്റ്റോയിഡിയസ് (sternocleidomastoideus)-മാറെല്ലിലും മുതുകെല്ലായ ക്ലാവിക്കിളിലും തുടങ്ങി മാസ്റ്റോയിഡ് പ്രോസസ്സിൽ അവാനിക്കുന്നത്. ; ബ്രാക്കിയോറേഡിയാലിസ് (brachioradialis)- കൈകളിൽ തുടങ്ങി റേഡിയസ് അസ്ഥിയിൽ അവസാനിക്കുന്നത്.
:* പ്രവർത്തനം: അബ്ഡക്ടർ (abductor)-ശരീരത്തിൽ നിന്നും അകറ്റുന്നത്; അഡക്ടർ(adductor)-ശരീരത്തിലേയ്ക്കടുപ്പിക്കുന്നത്; ഫ്ലെക്സർ (flexor)-മടക്കുന്നത്; എക്സ്റ്റൻസർ (extensor)നിവർത്തുന്നത്; ലിവേറ്റർ (levator)- ഉയർത്തുന്നത്; മാസ്സറ്റർ (masseter- ചവയ്ക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1702967" എന്ന താളിൽനിന്ന് ശേഖരിച്ചത്