"അസ്ഥിപേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,938 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
=== മയോസിൻ ഫിലമെന്റ് ===
കട്ടികൂടിയ, A-ബാൻഡ് എന്ന ഭാഗം പ്രകടമാക്കുന്ന തന്തുക്കളാണിവ. നൂറുകണക്കിന് മയോസിൻ തന്മാത്രകൾ ബൈപോളാർ രൂപത്തിൽ അടുക്കിയിരിക്കുന്ന ഘടനയാണ് ഇതിനുള്ളത്. ലൈറ്റ് മീറോമയോസിൻ (Light Meromyosin- LMM) കൊണ്ടുനിർമ്മിച്ച തലഭാഗവും (Head region) ഹെവി മീറോ മയോസിൻ (HMM) കൊണ്ടുനിർമ്മിച്ച വാൽഭാഗവും ഇതിനുണ്ട്. LMM ന് സങ്കോചധർമ്മവും ATPase പ്രവർത്തനവുമുണ്ട്. ആക്ടിൻ ഫിലമെന്റുകളുമായിച്ചേർന്ന് കുറുപാലങ്ങൾ (Cross Bridges) ഉണ്ടാക്കി പേശീഭാഗങ്ങളെ തുഴപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് മയോസിനുള്ളത്. ഇതിനാലാണ് പേശികൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.
== അസ്ഥിപേശികളുടെ നാമകരണം ==
അസ്ഥിപേശികളുടെ നാമകരണത്തിന് വിവിധമാർഗ്ഗങ്ങളുണ്ട്. നാമങ്ങളോരോന്നും പേശികളുടെ ഏതെങ്കിലും തരത്തിലുള്ള സവിശേഷതകളെ കുറിക്കുന്നു.<ref>http://training.seer.cancer.gov/anatomy/muscular/groups/</ref>
:* വലിപ്പം: വാസ്റ്റസ് (vastus)- ഭീമമായത്; മാക്സിമസ് (maximus)-വലിപ്പമേറിയത്; ലോംഗസ് (longus)-നീളമുള്ളത്; മിനിമസ് (minimus)- ചെറുത്; ബ്രെവിസ് (brevis)- തീരെച്ചറുത്.
:* ആകാരം: ഡെൽറ്റോയിഡ് (deltoid)- ത്രികോണാകൃതി; റോംബോയിഡ് (rhomboid)-സമഭുജരൂപം; ലാറ്റിസിമസ് (latissimus)- വിസ്താരമുള്ളത്; ടിയേർസ് (teres)- വൃത്താകൃതിയുള്ളത് ; ട്രപ്പീസിയസ് (trapezius)- നാലുവശങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം സമാന്തരമായത്.
:* തന്തുക്കളുടെ ദിശ/ സ്ഥാനം: റെക്റ്റസ് (rectus)- നിവർന്നത്; ട്രാൻസ്വേഴ്സ് (transverse)-കുറുകെയുള്ളത്; ഒബ്ളീക് (oblique) - ചരിഞ്ഞത്; ഓർബിക്കുലാരിസ് (orbicularis)- വൃത്താകൃതിയുള്ളത്.
:* സ്ഥാനം: പെക്ടൊറാലിസ് (pectoralis)- നെഞ്ചിലുള്ളത്; ഗ്ലൂട്ടിയസ് (പൃഷ്ഠഭാഗത്തുള്ളത്); ബ്രാക്കി (brachii) -കൈകളിലുള്ളത്; സുപ്രാ (supra)- മുളഇലുള്ളത് ; ഇൻഫ്രാ ()- താഴെയുള്ളത്; സബ്ബ്- (sub)അടിയിലുള്ളത്; ലാറ്റിറാലിസ് (lateralis)- വശങ്ങളിലുള്ളത്.
:* ഉത്പത്തിഭാഗങ്ങൾ : ബൈസെപ്സ് (biceps)രണ്ട് തലപ്പുകളുള്ളത്; ട്രൈസെപ്സ് (triceps)-മൂന്ന് തലപ്പുകളുള്ളത്; ; ക്വാഡ്രിസെപ്സ് (quadriceps)-നാല്തലപ്പുകളുള്ളത്;
:* ഉത്പത്തിയും പ്രവേശിക്കലും: സ്റ്റെർണോക്ലീഡോമാസ്റ്റോയിഡിയസ് (sternocleidomastoideus)-മാറെല്ലിലും മുതുകെല്ലായ ക്ലാവിക്കിളിലും തുടങ്ങി മാസ്റ്റോയിഡ് പ്രോസസ്സിൽ അവാനിക്കുന്നത്. ; ബ്രാക്കിയോറേഡിയാലിസ് (brachioradialis)- കൈകളിൽ തുടങ്ങി റേഡിയസ് അസ്ഥിയിൽ അവസാനിക്കുന്നത്.
:* പ്രവർത്തനം: അബ്ഡക്ടർ (abductor)-ശരീരത്തിൽ നിന്നും അകറ്റുന്നത്; അഡക്ടർ(adductor)-ശരീരത്തിലേയ്ക്കടുപ്പിക്കുന്നത്; ഫ്ലെക്സർ (flexor)-മടക്കുന്നത്; എക്സ്റ്റൻസർ (extensor)നിവർത്തുന്നത്; ലിവേറ്റർ (levator)- ഉയർത്തുന്നത്; മാസ്സറ്റർ (masseter- ചവയ്ക്കുന്നത്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1702958" എന്ന താളിൽനിന്ന് ശേഖരിച്ചത്