"ജൂതപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
[[യെരുശലേം|യെരുശലേമിലെ]] ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ [[യെരുശലേം]] ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും [[സിനഗോഗ്|സിനഗോഗുകൾ]] രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ [[യെരുശലേം]] ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു.<ref>ഹെർഷൽ ഷാങ്ക്സ് (പുറം 159)</ref> യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ [[മോശെ|മോശെയോളം]] പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.<ref>"By the time it had become the central institution of Judaism (no period of the history of Israel is conceivable without it), it was already regarded as of ancient origin, dating back to the time of Moses." [http://www.jewishencyclopedia.com/articles/14160-synagogue സിനഗോഗ്, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
==അവലംബം==
<references/>
 
{{Judaism-stub}}
"https://ml.wikipedia.org/wiki/ജൂതപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്