"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595865 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 30:
 
==ജീവിതരേഖ==
ഉത്തര കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽപ്പെട്ട ഗോദഗെരി എന്ന കർഷകഗ്രാമത്തിൽ<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/817|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 712|date = 2011 ഒക്ടോബർ 17|accessdate = 2013 മാർച്ച് 27|language = [[മലയാളം]]}}</ref> വിശ്വകർമ്മ സമുദായത്തിൽപ്പെട്ട കൊല്ലപ്പണിക്കാരുടെ കുടുംബത്തിലാണ് ചന്ദ്രശേഖര ജനിച്ചത്.<ref name=mathru1>'സിരിസമ്പിഗെ'യിൽ കമ്പാറിനൊപ്പം, ശശിധരൻ മങ്കത്തിൽ, മാതൃഭൂമി, 2011 സെപ്റ്റംബർ 24</ref> അച്ഛൻ ബസവണ്ണപ്പ താൻ ആലയിൽ ഉണ്ടാക്കിയെടുക്കുന്ന കൈക്കോട്ടും പിക്കാസും വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ മൂലം എട്ടാം ക്ലാസിൽ വെച്ച് ചന്ദ്രശേഖരക്ക് പഠനം നിർത്തേണ്ടതായി വന്നു. എന്നാൽ പാഠ്യവിഷയങ്ങളിലെയും നാടകം, കവിത മുതലായ പാഠ്യേതര വിഷയങ്ങളിലെയും ചന്ദ്രശേഖരയുടെ പ്രതിഭ മനസ്സിലാക്കുവാൻ സാധിച്ച നോവലിസ്റ്റ് കൂടിയായിരുന്ന അദ്ധ്യാപകൻ കൃഷ്ണമൂർത്തി പുരാനിക്കിന്റെ പ്രോത്സാഹനങ്ങളും സവളഗി മഠത്തിലെ സിദ്ധരാമേശ്വര സ്വാമികളുടെ സഹായ വാഗ്ദാനങ്ങളും സ്ക്കൂളിൽ മടങ്ങിയെത്തി പഠനം തുടരുവാൻ ചന്ദ്രശേഖരയെ നിർബന്ധിതനാക്കി. ക്ലാസിൽ അപ്പോഴും അദ്ദേഹം ഒന്നാമനായി തുടർന്നു.
 
മഠത്തിലെ സാമ്പത്തിക സഹായങ്ങൾ കൊണ്ടു തന്നെ അദ്ദേഹം ബെൽഗാം ലിംഗരാജ് കോളേജിൽ നിന്ന് 1960-ൽ കന്നഡയിൽ ബിരുദം നേടി. 1962-ൽ ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ഷിമോഗയിലെ സാഗർ കോളേജിൽ അധ്യാപകനായി. കർണാടക സർവ്വകലാശാലയിൽ നിന്ന് തന്നെ അദ്ദേഹം ഡോക്ട്രേറ്റും കരസ്ഥമാക്കി. 1968 മുതൽ 1970 വരെ ചിക്കാഗോ സർവ്വകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചതിന് ശേഷം തിരികെയെത്തി ബാംഗ്ലൂർ സർവ്വകലാശാലയിൽ അധ്യാപകനായി ചേർന്നു.
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്