"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
== ജീവചരിത്രം ==
1940 ഒക്ടോബർ ആറിന് [[തമിഴ്നാട്]] സംസ്ഥാനത്തിലെ [[നാഗർകോവിൽ]] എന്ന സ്ഥലത്ത് മാധവൻനായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നടിയ ലളിത, പത്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി [[ഭരതനാട്യം|ഭരതനാട്യവും]] [[കഥകളി|കഥകളിയും]] [[കേരളനടനം|കേരളനടന]]വുമുൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠീച്ച്ത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു <ref name="Weblokam profile">http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Weblokam profile</ref> സംഗീതത്തിലും തൽപ്പരയായിരുന്നു. ഏഴാം വയസ്സുമുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും [[സിലോൺ]], [[സിംഗപ്പൂർ]], [[മലേഷ്യ]] തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചുയ പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശലകുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ [[പി നീലകണ്ഠൻ]] ഒരറിവ് എന്ന സിനമയിലേക്ക് ക്ഷണിക്കുന്നത്. ഇക്കാലത്ത് ജി വൈ പാർഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു.ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. തമിഴിൽ എം ജി ആർ, ജയലളിത, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ ടി ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു.
 
പത്താമത്തെ വയസ്സിൽ ഒരറിവ് എന്ന തമിഴ് സിനിമയിലൂടെയാണ് സുകുമാരി അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്.<ref name="Weblokam profile"/>. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറുഭാഷകളിൽ പുറത്തിറങ്ങിയ ''തസ്കരവീരനി''ലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാളസിനിമയായ ''കൂടപ്പിറപ്പി''ലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം പിന്നീട് പുതിയ ചിത്രങ്ങളായ ''ചേട്ടത്തി'', ''കുസൃതിക്കുട്ടൻ'', ''കുഞ്ഞാലിമരക്കാ‍ർ'', ''തച്ചോളി ഒതേനൻ'', ''യക്ഷി'', ''കരിനിഴൽ'' എന്നിവയിലെ അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് [[പ്രിയദർശൻ|പ്രിയദർശന്റെ]] ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. ''പൂച്ചക്കൊരു മൂക്കുത്തി'', ''ഓടരുതമ്മാവ ആളറിയാം'', ''ബോയിംഗ് ബോയിംഗ്'', ''വന്ദനം'' എന്നിവയിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് [[ബാലചന്ദ്രമേനോൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും ശ്രദ്ധേയയായി.<ref name="Weblokam profile"/>. പിന്നീട് അമ്മ വേഷങ്ങളിൽ [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.<ref>http://www.weblokam.com/news/keralam/0302/02/1030202054_1.htm Weblokam news</ref>.
"https://ml.wikipedia.org/wiki/സുകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്