"തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
== ശാസ്ത്രപരം ==
ശാസ്ത്രീയമായി പറഞ്ഞാൽ ദ്വിതീയസൈലമാണ് തടി. ഏറെ വൈവിധ്യമാർന്നതും സങ്കീർണമായതുമായ പദാർഥമാണിത്. അതുകൊണ്ടുതന്നെ തടിക്ക് പലവിധ ഉപയോഗങ്ങളുമുണ്ട്. ഇതിലടങ്ങിയിട്ടുള്ള [[സെല്ലുലോസ്]], [[ഹെമിസെല്ലുലോസ്]], [[ലിഗ്നിൻ]], എണ്ണകൾ, പശകൾ എന്നീ കാർബണിക പാദാർഥങ്ങളും മറ്റ് അജൈവ ലവണങ്ങളും തടിയെ നിർമാണാവശ്യങ്ങൾക്കുപരി [[കടലാസ്]], രാസവസ്തുക്കൾ എന്നിവയുടെ നിർമാണത്തിനും ഇന്ധനത്തിനും ചില ഔഷധങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. [[സ്പെർമാറ്റോഫൈറ്റ്സ്]](വിത്തുചെടികൾ) എന്ന വിഭാഗത്തിൽപ്പെട്ട സസ്യങ്ങളിൽ നിന്നാണ് വാണിജ്യപ്രാധാന്യമുള്ള തടി ലഭിക്കുന്നത്. സ്പെർമാറ്റോഫൈറ്റ്സിൽ [[അനാവൃതബീജി]]കൾ (Gymnosperms), ആവൃതബീജികൾ[[ആവൃതബീജി]]കൾ (Angiosperms) എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. [[പൈൻ|പൈൻമരങ്ങളും]] മറ്റും ഉൾപ്പെടുന്ന [[സ്തൂപികാഗ്രിതവൃക്ഷങ്ങൾ]] (കോണിഫെറുകൾ) അനാവൃതബീജിവിഭാഗത്തിൽപ്പെടുന്നു. ഇവ മിതോഷ്ണമേഖലാ [[ആൽപൈൻ മേഖലകളിലാണ്മേഖല]]കളിലാണ് പ്രധാനമായും കണ്ടുവരുന്നത്. മരങ്ങൾ മാത്രമുള്ള ഒരു വിഭാഗമാണ് അനാവൃതബീജികൾ. ഇവയുടെ തടി വ്യാവസായികാവശ്യങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതാണ്. നേരെ ടെക്സ്ചറുള്ളനേർത്തു മൃദുവായ തടിയായതിനാൽ ഇതിൽ പണിചെയ്യാൻ എളുപ്പമാണ്. അതിനാൽ കോണിഫറസ് തടികളെ വ്യാവസായികാടിസ്ഥാനത്തിൽ സോഫ്റ്റ് വുഡ് അഥവാ മൃദുനാരുകൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഔഷധികളും വള്ളിച്ചെടികളും കുറ്റിച്ചെടികളും മുതൽ കൂറ്റൻ വൃക്ഷങ്ങൾ വരെ ഉൾപ്പെട്ട ബൃഹത്തായ ഗോത്രമാണ് ആവൃതബീജികൾ. ലോകവ്യാപനമുള്ളതാണിതിന്റെ ആവാസ വ്യവസ്ഥ. ഇതിന് ഏകബീജപത്രികൾ[[ഏകബീജപത്രി]]കൾ, ദ്വിബീജപത്രികൾ[[ദ്വിബീജപത്രി]]കൾ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. പുല്ലുവർഗങ്ങൾ, [[മുള|മുളകൾ]], [[പന|പനകൾ]] എന്നിവ ഏകബീജപത്രികളിലെ അംഗങ്ങളാണ്. പരന്ന ഇലകളുള്ള സ്പീഷീസ് ദ്വിബീജപത്രികളിൽപ്പെടുന്നു. നാരുകൾ നിറഞ്ഞ പ്രത്യേക ഘടനകാരണം വൃക്ഷ സ്വഭാവമുളളവൃക്ഷസ്വഭാവമുളള ഏകബീജപത്രികളിലെ മിക്കതും അറുത്ത് തടിയാക്കുന്നത് ക്ലേശകരമായ ജോലിയാണ്. അതിനാൽ ആവൃതബീജികളിൽ ദ്വിബീജപത്രികൾക്കാണ് പ്രാധാന്യം. തടി ഉത്പാദിപ്പിക്കുന്ന ദ്വിബീജപത്രികൾ അവയുടെ രൂപത്തിൽ ഏറെ വൈവിധ്യം പുലർത്തുന്നവയാണ്. ഉഷ്ണമേഖലയിലാണ് ഇവയുടെ എണ്ണം അധികമുള്ളത്. വൃക്ഷങ്ങൾക്കു പുറമേ വലിയ വള്ളികളിലും ചെടികളിലും തടി ഉണ്ടാകുമെങ്കിലും സാങ്കേതികമായി പറഞ്ഞാൽ വാണിജ്യ പ്രാധാന്യമുള്ള തടി ഉണ്ടാകുന്നത് വൃക്ഷങ്ങളിൽ മാത്രമാണ്.
 
"https://ml.wikipedia.org/wiki/തടി" എന്ന താളിൽനിന്ന് ശേഖരിച്ചത്