"ജൂലിയ റോബർട്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അഭിനയജീവിതം
വരി 24:
1972-ൽ ജൂലിയയുടെ മാതാപിതാക്കൾ വിവാഹമോചിതരായി. ജൂലിയയുടെ പത്താം വയസ്സിൽ പിതാവ് കാൻസർ പിടിപെട്ട് മരിച്ചു.
സ്മിർനയിലെ ഫിറ്റ്സ്‌ഹ്യൂ ലീ എലമെന്ററി സ്കൂൾ, ഗ്രിഫിൻ മിഡിൽ സ്കൂൾ, കാംപ്ബെൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലെ ബാന്റിൽ [[ക്ലാർനെറ്റ്]] വായിച്ചിരുന്നു. ഹൈസ്കൂൾ പാസ്സായ ശേഷം അഭിനയജീവിതം ലക്ഷ്യമാക്കി [[ന്യൂയോർക്ക്|ന്യൂയോർക്കിലേക്ക്]] തിരിച്ചു. അവിടെ ക്ലിക്ക് മോഡലിംഗ് ഏജൻസിയുമായി കരാറിലേർപ്പെടുകയും അഭിനയക്ലാസ്സുകളിൽ ചേരുകയും ചെയ്തു.
 
==അഭിനയജീവിതം==
1987-ൽ ''ക്രൈം സ്റ്റോറി'' എന്ന ടെലിവിഷൻ പരമ്പരയുടെ ''ദി സർവൈവർ'' എന്ന എപ്പിസോഡിൽ അഭിനയിച്ചു. 1988 ഫെബ്രുവരി 12-ന് റിലീസ് ചെയ്ത സാറ്റിസ്ഫാക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. (1987-ൽ ചിത്രീകരിച്ച എന്ന ചിത്രത്തിൽ സഹോദരൻ എറിക്കിനോടൊപ്പം ഒരു ചെറിയ വേഷത്തിലഭ്നയിച്ചിരുന്നുവെങ്കിലും, ആ ചിത്രം റിലീസ് ചെയ്തത് 1989-ൽ മാത്രമാണ്.) ''മിസ്റ്റിക്ക് പിസ''(1988) എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 1989-ൽ ''സ്റ്റീൽ മാഗ്നോളിയാസ്'' എന്ന ചിത്രത്തിലൂടെ തന്റെ ആദ്യത്തെ ഗോൾഡൻ ഗ്ലോബ് അവാർഡും(മികച്ച സഹനടി) ഓസ്ക്കാർ നാമനിർദ്ദേശവും(മികച്ച സഹനടി) നേടി.
 
1990-ൽ പുറത്തിറങ്ങിയ ''പ്രെറ്റി വുമൺ'' എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. [[റിച്ചാർഡ് ഗിയർ|റിച്ചാർഡ് ഗിയറിനോടൊപ്പം]] ചെയ്ത ആ ചിത്രത്തിലെ കോൾ ഗേളിന്റെ വേഷം അക്കാലത്തെ പല നായികനടിമാരും തിരസ്ക്കരിച്ചതായിരുന്നു. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലഭിനയിക്കുകയും ഹോളിവുഡിലെ ഒന്നാം നിര നായികയാകുകയും ചെയ്തു. 2000-ത്തിൽ [[എറിൻ ബ്രോക്കോവിച്ച്എറിൻ ബ്രോക്കോവിച്ചിന്റെ|എറിൻ ബ്രോക്കോവിച്ച്എറിൻ ബ്രോക്കോവിച്ചിന്റെ]] ജീവിതത്തെ ആസ്പദമാക്കി അതേ പേരിൽ നിർമ്മിച്ച ചിത്രത്തിലെ ടൈറ്റിൽ റോൾ ആദ്യമായി ജൂലിയ റോബർട്ട്സിന് മികച്ച നടിക്കുള്ള ഓസ്ക്കാർ അവാർഡ് നേടിക്കൊടുത്തു.
 
==അവാർഡുകൾ==
"https://ml.wikipedia.org/wiki/ജൂലിയ_റോബർട്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്