"സംവാദം:ഇന്ത്യയിലെ കമ്പനി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'@ലാഹോർ ഉടമ്പടി പ്രകാരം സിഖുകാർ ജലന്ധർ ദൊവാബ്, ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
ജലന്ധർ ദൊവാബ്, ലാഹോർ ഉടമ്പടിപ്രകാരം ബ്രിട്ടീഷുകാർക്ക് നൽകിയെങ്കിലും മറ്റു മലമ്പ്രദേശങ്ങൾ ഉടമ്പടിപ്രകാരമുള്ള പണം കൊടുക്കാൻ സിഖുകാർക്ക് സാധിക്കാത്തതുമൂലമാണ് ബ്രിട്ടീഷുകാർക്ക് നൽകിയത്. ഇതിൽ ഹസാര ഉൾപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ അതും ഗുലാബ് സിങ്ങിന്റെ ജമ്മു-കശ്മീരിന്റെ ഭാഗമായി മാറിയേനേ. യുദ്ധാനന്തരം ഹസാരയിൽ ബ്രിട്ടീഷ് പ്രതിനിധി ഉണ്ടായിരുന്നു ([[ജെയിംസ് അബ്ബോട്ട്]]) എന്നാൽ അത് ലാഹോറിലെ റെസിഡന്റിന്റെ കീഴിലായിരുന്നു. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 23:37, 25 മാർച്ച് 2013 (UTC)
 
നന്ദി [[ഉപയോക്താവ്:Vssun|Vssun]] നിർദേശങ്ങൾക്ക്. ഇപ്പൊ വിക്കിയുടെ ഇംഗ്ലീഷ് പേജിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വെച്ചും, പിന്നെ എന്റെ കൈവശമുള്ള പഴയ രണ്ടു-മൂന്നു ചരിത്ര പുസ്തകങ്ങൾ വെച്ചുമാണ് ഞാൻ ഇത് അപ്ഡേറ്റ് ചെയ്യുന്നത്. പുസ്തകങ്ങളിൽ ഹസാര എന്ന പ്രദേശത്തെക്കുറിച്ച് പരാമർശങ്ങൾ ഒന്നുമില്ല. പിന്നെ നമ്മുക്ക് ഉടനടി ലഭ്യമായ വിക്കിയിലെ തന്നെ http://en.wikipedia.org/wiki/Hazara,_Pakistan#British_rule എന്ന ഭാഗത്ത് നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഹസാരയുടെ നിയന്ത്രണം ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു എന്നാണ്. പറ്റുമെങ്കിൽ ഞാൻ മറ്റു സ്രോതസ്സുകളിൽ(പുസ്തകങ്ങളിൽ) നിന്ന് വിവരം ശേഖരിക്കാൻ ശ്രമിക്കാം--[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 03:02, 26 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഇന്ത്യയിലെ_കമ്പനി_ഭരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ത്യയിലെ കമ്പനി ഭരണം" താളിലേക്ക് മടങ്ങുക.