"ജൂലിയ റോബർട്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആദ്യകാല ജീവിതം
വരി 16:
 
ഒരു അമേരിക്കൻ അഭിനേത്രിയാണ് '''ജൂലിയ ഫിയോന റോബർട്ട്സ്'''(ജനനം: ഒക്റ്റോബർ 28, 1967). 19990-ലെ ''പ്രെറ്റി വുമൺ'' എന്ന ചിത്രം വൻ‌വിജയമായതോടെ ഹോളിവുഡ് താരപദവിയിലെത്തി. ''എറിൻ ബ്രോക്കോവിച്ച്'' (2000) എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള [[അക്കാഡമി അവാർഡ്]] നേടി. ബോക്സ് ഓഫീസിൽ ഏറ്റവും വിജയിച്ച നായികമാരിൽ ഒരാളാണ് ജൂലിയ<ref>[http://boxofficemojo.com/people/?view=Actor&sort=sumgross&p=.htm ബോക്സോഫീസ്മോജോ.കോം]</ref> 2001-ൽ ''ലേഡീസ് ഹോം ജേർണൽ'' തയ്യാറാക്കിയ അമേരിക്കയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 11-ആമതെത്തി<ref>{{cite web|last=Patel|first=Milan|title=Julia Roberts Converts to Hinduism - Now Julia is Hindu|url=http://voices.yahoo.com/julia-roberts-converts-hinduism-now-julia-hindu-6558106.html|work=Yahoo voices|date=August 10, 2010|accessdate=June 13, 2012}}</ref>. ഒരു കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രിയായിരുന്നു. 2003-ൽ ''മോണോലിസ സ്മൈൽ'' എന്ന ചിത്രത്തിന് 25 ദശലക്ഷം ഡോളർ പ്രതിഫലം വാങ്ങി റെക്കോർഡിട്ടു. 2010-ലെ കണക്കനുസരിച്ച് 140 ദശലക്ഷം ഡോളറാണ് ഇവരുടെ ആസ്തി.
 
==ആദ്യകാല ജീവിതം==
 
ബെറ്റി ലൂ - വാൾട്ടർ റോബർട്ട്സ് ദമ്പതികളുടെ മകളായി ജോർജ്ജിയയിലെ അറ്റ്ലാന്റയിൽ ജനിച്ചു. പിതാവ് ബാപ്റ്റിസ്റ്റും മാതാവ് റോമൻ കത്തോലിക്കയുമായിരുന്നു. കത്തോലിക്ക വിശ്വാസത്തിലാണ് ജൂലിയ വളർന്നത്. അഭിനേതാക്കളും നാടകപ്രവർത്തകരുമായിരുന്ന മാതാപിതാക്കൾ ജോർജ്ജിയയിൽ ഒരു അഭിനയക്കളരി നടത്തിയിരുന്നു. സഹോദരൻ എറിക് റോബർട്ട്സ്, സഹോദരി ലിസാ റോബർട്ട്സ് ഗില്ലൻ എന്നിവരും അഭിനേതാക്കളാണ്.
 
1972-ൽ ജൂലിയയുടെ മാതാപിതാക്കൾ വിവാഹമോചിതരായി. ജൂലിയയുടെ പത്താം വയസ്സിൽ പിതാവ് കാൻസർ പിടിപെട്ട് മരിച്ചു.
സ്മിർനയിലെ ഫിറ്റ്സ്‌ഹ്യൂ ലീ എലമെന്ററി സ്കൂൾ, ഗ്രിഫിൻ മിഡിൽ സ്കൂൾ, കാംപ്ബെൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലെ ബാന്റിൽ [[ക്ലാർനെറ്റ്]] വായിച്ചിരുന്നു. ഹൈസ്കൂൾ പാസ്സായ ശേഷം അഭിനയജീവിതം ലക്ഷ്യമാക്കി [[ന്യൂയോർക്ക്|ന്യൂയോർക്കിലേക്ക്]] തിരിച്ചു. അവിടെ ക്ലിക്ക് മോഡലിംഗ് ഏജൻസിയുമായി കരാറിലേർപ്പെടുകയും അഭിനയക്ലാസ്സുകളിൽ ചേരുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂലിയ_റോബർട്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്