"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|International Astronomical Union}}
[[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്രപഠനവും]] ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് '''അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.)'''. വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവിൽവന്ന ഈ സംഘടന [[അന്തർദേശീയ ശാസ്ത്ര കൗൺസിൽ|അന്തർദേശീയ ശാസ്ത്ര കൗൺസിലിന്]] കീഴിലാണ് പ്രവർത്തിക്കുന്നത്. [[1919]]-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം [[പാരിസ്|പാരിസാണ്]]. [[ബെഞ്ചമിൻ ബെയ്ലോഡ്]] (Benjamin Baillaud) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. [[2006]] ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്.
 
[[നക്ഷത്രം|നക്ഷത്രങ്ങൾ]], [[ഗ്രഹം|ഗ്രഹങ്ങൾ]], [[ഛിന്നഗ്രഹം|ഛിന്നഗ്രഹങ്ങൾ]], മറ്റ് [[ഖഗോളം|ഖഗോളീയ]] വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വർഷം കൂടുമ്പോൾ ചേരുന്ന ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത്. [[2006]] ആഗസ്തിൽ [[ചെക്ക് റിപ്പബ്ലീക്ക്|ചെക്ക്]] തലസ്ഥാനമായ [[പ്രാഗ്|പ്രാഗിൽ]] ചേർന്ന 26-ാമത് ജനറൽ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിർവചനത്തെ പുനർനിർവചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് ''[[പ്ലൂട്ടോ|പ്ലൂട്ടോയ്ക്ക്]]'' ഗ്രഹമെന്ന പദവി നഷ്ടമായി. [[1930]]-ലെ ജനറൽ അസംബ്ളിയാണ് പ്ളൂട്ടോയെ ഒൻപതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.
 
==ലക്ഷ്യങ്ങൾ==
Line 15 ⟶ 17:
ജനറൽ അസംബ്ലി തെരഞ്ഞെടുക്കുന്ന പ്രസിഡന്റാണ് സംഘടനയെ നയിക്കുന്നത്. ബെഞ്ചമിൻ സെയിലാന്റ് ആയിരുന്നു സംഘടനയുടെ പ്രഥമ പ്രസിഡന്റ്.വിഖ്യാത കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞൻ വൈനുബാപ്പു 1967-73 കാലത്ത് ഐ.എ.യു. വിന്റെ വൈസ്പ്രസിഡന്റായും 1979-ൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്
 
{{org-stub|International Astronomical Union}}
 
 
[[വർഗ്ഗം:ജ്യോതിശാസ്ത്ര സംഘടനകൾ]]