"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമാണ്]] '''രമണൻ'''. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം. 'ഗ്രാമീണ വിലാപകാവ്യം' എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ 'പാസ്‌റ്ററൽ എലിജി' മാതൃകയായിട്ടുണ്ട്. ഉറ്റസുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.
 
സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/716|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 706|date = 2011 സെപ്റ്റംബർ 05|accessdate = 2013 മാർച്ച് 24|language = [[മലയാളം]]}}</ref>. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി ''രമണന്റെ'' ഒരുലക്ഷത്തി എൺപതിനായിരത്തോളം<ref name =desha>{{cite news|url=http://www.deshabhimani.com/periodicalContent2.php?id=213|title=രമണനും മദനനും |last=പ്രൊഫ. കെ പി ജയരാജൻ|first=|publisher=ദേശാഭിമാനി വാരാന്തപ്പതിപ്പ്|date=|accessdate=18 ഓഗസ്റ്റ് 2012}}</ref> കോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.
 
==രചനാ പശ്ചാത്തലം==
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്