"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q891045 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 1:
{{prettyurl|Vadassery ParameswaranParameshvara}}
കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന [[ദൃഗ്ഗണിതം]] രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരൻ. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത പതിനാലാം നൂറ്റാണ്ടിൽ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷണം ഇദ്ദേഹം നടത്തി. താൻ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളിൽ നിന്ന്‌ ലഭിച്ച ഉൾക്കാഴ്‌ച അദ്ദേഹം താളിയോലകളിൽ സംസ്‌കൃതത്തിൽ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായ [[ദൃഗ്ഗണിതം]] ആണ്‌ അത്.
{{Infobox scientist
| name = വടശ്ശേരി പരമേശ്വരൻ നമ്പൂതിരി
| birth_date = 1366
| birth_place = [[ആലത്തൂർ-പൊന്നാനി|ആലത്തൂർ-]], [[പൊന്നാനി]], [[മലപ്പുറം ജില്ല]], [[കേരളം]]
| residence = [[പൊന്നാനി]], [[മലപ്പുറം ജില്ല]]
| death_date = 1455
|}}
 
== ജീവചരിത്രം ==
[[ആര്യഭടൻ|ആര്യഭടീയ]] ഗണിതത്തെ അടിസ്ഥാനമാക്കി രചിച്ച [[ദൃഗ്ഗണിതം|ദൃഗ്ഗണിതത്തിന്റെ]] രചയിതാവാണു് '''വടശ്ശേരി പരമേശ്വരൻ നമ്പൂതിരി''' പ്രമുഖ ജ്യോതി ശാസ്തജ്ഞനായിരുന്ന [[നീലകണ്ഠ സോമയാജി|നീലകണ്ഠ സോമയാജിയുടെ]] ശിഷ്യനായിരുന്നു.
പാലക്കാടിനു സമീപമുള്ള [[ആലത്തൂർ|ആലത്തൂരിലെ]] വടശ്ശേരി ഇല്ലത്തിൽ [[1360]]-ലാണ്‌ പിൽക്കാലത്ത്‌ പരമേശ്വരന്റെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. [[മുഹൂർത്തരത്‌നം]], [[മുഹൂർത്തപദവി]] എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ [[തലക്കുളത്ത് ഗോവിന്ദഭട്ടതിരി|തലക്കുളത്ത് ഗോവിന്ദഭട്ടതിരിയുടെ]] (1237-1295) ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛൻ. അപൂർവ്വ പ്രതിഭാശാലിയായിരുന്ന [[സംഗമഗ്രാമ മാധവൻ]], [[രുദ്രൻ]] തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അദ്ധ്യാപകർ. പരമേശ്വരന്റെ മകൻ [[വടശ്ശേരി ദാമോദരൻ|വടശ്ശേരി ദാമോദരനും]] (1410-1545) ഗണിതജ്ഞനായിരുന്നു. [[നീലകണ്‌ഠ സോമയാജി|നീലകണ്‌ഠ സോമയാജിയെന്ന]] മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു. 1455-ൽ തൊണ്ണൂറ്റയഞ്ചാം വയസ്സിൽ വടശ്ശേരി പരമേശ്വരൻ അന്തരിച്ചു.
 
== സംഭാവനകൾ ==
==ജീവിതരേഖ==
കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരൻ. [[ദൃഗ്ഗണിതം]] എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തിൽ]] കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളിൽ ഒന്നാണ്‌ [[ദൃക്‌]]. [[പരഹിതം|പരഹിതമാണ്‌]]മറ്റൊന്ന്‌. [[ആര്യഭടൻ|ആര്യഭടന്റെ]] ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങൾക്കു കൃത്യതയുണ്ടാക്കാൻ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ പരഹിതവും ദൃക്കും.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ആലത്തൂർ ഗ്രാമത്തിലെ വടശ്ശേരി ഇല്ലത്തിലാണു്'''വടശ്ശേരി പരമേശ്വരൻ നമ്പൂതിരി''' ജനിച്ചതു്. മാതാപിതാക്കളെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. അദ്ദേഹത്തിന്റെ മുത്തച്ഛൻ പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന [[തലക്കുളം ഗോവിന്ദ ഭട്ടതിരി|തലക്കുളം ഗോവിന്ദ ഭട്ടതിരിയുടെ]] ശിഷ്യനായിരുന്നു. മറ്റൊരു ഗുരുനാഥനായി രുദ്രൻ എന്ന പേര് തന്റെ രചനകളിൽ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ കുറിച്ചു് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
 
=== പരഹിതസമ്പ്രദായം ===
==കൃതികൾ==
[[തിരുനാവായ]] സ്വദേശിയായ [[ഹരിദത്തൻ]] (എഡി 650 - 700) എന്ന ഗണിതജ്ഞൻ എഡി. 683-ൽ ആവിഷ്‌ക്കരിച്ചതാണ്‌ പരഹിതപദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകൾ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. [[മഹാമാർഗനിബന്ധനം]], [[ഗ്രഹാചാരനിബന്ധനം]] എന്നീ സംസ്‌കൃതകൃതികൾ വഴി ഹരിദത്തൻ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതിൽ മാഹാമാർഗനിബന്ധനം ഇതുവരെ കണ്ടെത്താൻ ചരിത്രകാരൻമാർക്കായിട്ടില്ല. കേരളത്തിൽ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാൻ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വർഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയിൽ ചോദ്യംചെയ്യപ്പെടാതെ തുടർന്നു.
:[[ദൃഗ്ഗണിതം]]
:[[ഗോളദീപിക]]
:[[ചന്ദ്രഛായഗണിതം]]
:[[വാക്യകരണം]]
 
=== ദൃക് സമ്പ്രദായം ===
====വ്യാഖ്യാന കൃതികൾ====
പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരൻ 1430-ൽ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നൽകിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വർഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും [[ഗ്രഹണം]], [[ഗ്രഹയോഗം]] തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങൾ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌ [[നീലകണ്‌ഠ സോമയാജി]] തന്റെ [[ആര്യഭടീയഭാഷ്യം|ആര്യഭടീയഭാഷ്യത്തിൽ]] സാക്ഷ്യപ്പെടുത്തുന്നു. ഓരോ [[ഗ്രഹം|ഗ്രഹത്തിന്റെയും]] വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിർണയിക്കാനുള്ള ഗണിതരീതി പരമേശ്വരൻ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകൾ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതൻ [[കെ.വി.ശർമ|കെ.വി.ശർമയാണ്‌]]. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികൾ കുറവാണ്‌.
:[[ഭടദീപിക (ആര്യഭടീയം)]]
:[[കർമ്മദീപിക (ഭാസ്കരൻ ഒന്നാമന്റെ മഹാഭാസ്കരീയം)]]
 
== കൃതികൾ ==
==അവലംബം==
ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങൾ വടശ്ശേരി പരമേശ്വരൻ രചിച്ചു എന്നാണ്‌ കരുതുന്നത്‌. [[ദൃഗ്ഗണിതം]](1430),
മൂന്നുകൃതികൾ ഉൾപ്പെട്ട [[ഗോളദീപിക]](1443), [[ഗ്രഹണാഷ്ടകം]], [[ഗ്രഹണമണ്ഡനം]], [[ഗ്രഹണന്യായദീപിക]], [[ചന്ദ്രഛായാഗണിതം]], [[വാക്യകാരണം]] എന്നിവ പരമേശ്വരൻ രചിച്ച മൗലിക കൃതികളാണ്‌. [[ആര്യഭടീയം]], [[മഹാഭാസ്‌കരീയം]], [[മഹാഭാസ്‌കരീയഭാഷ്യം]], [[ലഘുഭാസ്‌കരീയം]], [[സൂര്യസിദ്ധാന്തം]], [[ലഘുമാനസം]], [[ലീലാവതി]] തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരൻ രചിച്ച [[വാക്യദീപിക]], [[ഭാദീപിക]] എന്നീ കൃതികൾ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. [[ആചാരസംഗ്രഹം]], [[ജാതകപദ്ധതി]], [[സദ്‌വർഗഫലം]] തുടങ്ങി ഒട്ടേറെ കൃതികൾ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.
 
{{Kerala_school_of_astronomy_and_mathematics}}
{{lifetime|1366|1455||}}
 
[[വർഗ്ഗം:ഭാരതീയ ഗണിതം]]
{{അപൂർണ്ണം}}
[[വർഗ്ഗം:ഭാരതീയ ജ്യോതിശാസ്ത്രം]]
[[വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഭാരതീയ ജ്യോതിശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്