"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ലബനാന്‍|ലബനാനിലെ]] [[പലസ്തീന്‍]] അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും [[ഇസ്രായേല്‍|ഇസ്രായേല്‍]] ഭരണകൂടത്തിന്‍റെ പിന്തുണയോടെ [[ഈലീ ഹുബൈഖ|ഈലീ ഹുബൈഖയുടെ]] നേതൃത്വത്തില്‍ [[മറോണൈറ്റ് കൃസ്ത്യന്‍ മിലീഷ്യ|മറോണൈറ്റ് കൃസ്ത്യന്‍ മിലീഷ്യകള്‍]] നടത്തിയ കൂട്ടക്കൊലയാണ് സ്വബ്റ ശാത്തീല കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്<ref>http://www.jewishvirtuallibrary.org/jsource/History/Sabra_&_Shatila.html</ref>. 1982 സെപ്തം‌ബറിലെ [[ലെബനാന്‍ ആഭ്യന്തരയുദ്ധം|ലെബനാന്‍ ആഭ്യന്തരയുദ്ധകാലത്ത്]] ഇസ്രായേലിന്‍റെ [[ബെയ്റുത്ത്]]-[[ലെബനന്‍]] അധിനിവേശത്തിന്‍റെ കീഴിലായിരുന്ന അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍‌പ്പെട്ട 3500-ഓളം മനുഷ്യജീവനുകള്‍ ഈ കൂട്ടക്കുരുതിയില്‍ ഹനിക്കപ്പെടുകയുണ്ടായി. [[ഏരിയല്‍ ഷാരോണ്‍|ഏരിയല്‍ ഷാരോണിന്‍റേയും]] റാഫാഈല്‍ അയ്താന്‍റേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളില്‍ കൂട്ടക്കുരുതി നടക്കുന്നതിന് കാര്‍‌മികത്വം വഹിക്കുകയായിരുന്നു ഇസ്രായേല്‍ സേന എന്ന വിമര്‍‍‌ശമുയര്‍ന്നിരുന്നു.
 
==ഇസ്രായേലിലെ പ്രതികരണങ്ങള്‍==
കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേല്‍ പൗരന്‍‌മാര്‍ [[ടെല്‍ അവീവ്|ടെല്‍ അവീവില്‍]] തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കൂട്ടക്കൊലയില്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തില്‍ ഇസ്രായേല്‍ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി [[കഹാന്‍ കമ്മീഷന്‍|കഹാന്‍ കമ്മീഷനെ]] നിയമിക്കുകയുണ്ടായി.
 
==അവലംബം==
<References/>
344

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/168896" എന്ന താളിൽനിന്ന് ശേഖരിച്ചത്