"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
==ചരിത്രം==
 
"സ്വയമേവ കാണുക" എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഒട്ടോ‌പ്‌സിയ എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ ഒട്ടോപ്‌സി എന്ന വാക്കിന്റെ ഉത്ഭവം<ref>1http://en.wikipedia.org/wiki/Autopsy#cite_note-Rothenberg-0</ref>. ചരിത്രം പരിശോധിച്ചാൽ, മനുഷ്യശരീരം തുറന്ന് ആന്തരികാവയങ്ങൾ പുറത്തെടുക്കുകയും പരിശോധിക്കുകയും, സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ, ബി.സി. 3000 നോടടുത്ത് പുരാതന ഈജിപ്‌ഷ്യന്മാർ മമ്മികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നു എന്ന് കാണാവുന്നതാണ്<ref>2http://en.wikipedia.org/wiki/Autopsy#cite_note-Rothenberg-0</ref>.
 
മരണകാരണം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി ശവശരീരങ്ങൾ തുറന്നു പരിശോധിക്കുന്നത് മറ്റു പല പ്രാചീന നാഗരികതകളും അംഗീകരിച്ചീരുന്നില്ല. ഇപ്രകാരം ശരീരം തുറക്കുന്നത്, മരിച്ച വ്യക്തിയുടെ മരണാനന്തര ജീവിതത്തിനു ഭംഗം വരുത്തും എന്ന വിശ്വാസമാണ് അന്നുണ്ടായിരുന്നത്<ref>3</ref>. പുരാതന ഗ്രീക്കിൽ പോസ്റ്റ്മോർട്ടങ്ങൾ സാധാരണമല്ലായിരുന്നു. ബി.സി. 150 ആണ്ടോടുകൂടി പുരാതന റോമർ നിയമനടപടികളിൽ, പോസ്റ്റ്മോർട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെപ്പറ്റി കൃത്യമായ നിബന്ധനകൾ നിലവിൽ വന്നു. ബി.സി 44 ൽ, ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ നടത്തിയ ഒട്ടോപ്‌സി റിപ്പോർട്ടിൽ, സീസറിന്റെ ശരീരത്തിലേറ്റ രണ്ടാമത്തെ കുത്ത് ആണ് മരണകാരണമായതെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു<ref>4http://en.wikipedia.org/wiki/Autopsy#cite_note-Rothenberg-0</ref>.
 
റോമാക്കാരുടെ പോസ്റ്റ്മോർട്ട പരിശോധനകൾ പല മാറ്റങ്ങളോടെ കൃത്യമായ നിഷ്കർഷകളില്ലാതെ വീണ്ടും അനേകവർഷങ്ങൾ തുടർന്നു. ഇന്ന് ഉപയോഗിക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനകൾ അനാറ്റമികൽ പതോളജി രീതിലുള്ളതാണ്. ജിയോവാനി ബറ്റീസ മൊർഗാഗ്‌നി (1682 - 1771) എന്ന ഇറ്റാലിയൻ അനാറ്റോമിസ്റ്റ് ആണ് അനാറ്റമിക് പതോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്. The Seats and Causes of Diseases Investigated by Anatomy എന്ന പേരിൽ ഇദ്ദേഹം 1769 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് പതോളജി ശാഖയിൽ എഴുതപ്പെട്ട ആദ്യ പ്രാമാണിക ഗ്രന്ഥം<ref>5http://en.wikipedia.org/wiki/Autopsy#cite_note-Rothenberg-0</ref>.
 
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞനായിരുന്ന റുഡോൾഫ് വിർച്ചോവ് ഒട്ടോപ്സി രീതികളെ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്