"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
==ഇതരഭാഷാവിക്കികളിലേക്കുള്ള കണ്ണികൾ==
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്കോ മറ്റ് ഭാഷകളിലേക്കോ കണ്ണികൾ നൽകരുത്.<ref>[http://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)&diff=1634609&oldid=1634568 ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണികൾ : നയരൂപീകരണചർച്ച]</ref> ഉദാഹരണമായി, സാർഡോലുട്ര എന്ന ജന്തുവിനെപ്പറ്റി ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നും മലയാളത്തിൽ ഇല്ലെന്നും കരുതുക. ഈ ജന്തുവിനെപ്പറ്റി പരാമർശിക്കുന്ന മറ്റ് ലേഖനങ്ങളിൽ [[:en:Sardolutra|സാർഡോലുട്ര]] (വിക്കി സിന്റാക്സ് : <nowiki>[[:en:Sardolutra|സാർഡോലുട്ര]]</nowiki>) ഇങ്ങനെ കണ്ണി നൽകരുത്, [[സാർഡോലുട്ര]] (വിക്കി സിന്റാക്സ് : <nowiki>[[സാർഡോലുട്ര]]</nowiki>) എന്നിങ്ങനെ നിലവിലില്ലാത്ത ലേഖനത്തിലേക്ക് ചുവന്ന കണ്ണി നൽകുകയാണ് വേണ്ടത്. താളിൽ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനങ്ങളിലേക്കുള്ള കണ്ണികൾ താളിൽ ഏറ്റവും താഴെയായി നൽകാവുന്നതാണ്, സൈഡ്ബാറിൽ "ഇതരഭാഷകളിൽ" എന്ന തലക്കെട്ടിനുകീഴെ ഇവ ദൃശ്യമാകും. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനത്തിലേക്ക് കണ്ണി ചേർക്കുന്നത് വളരെ ഉപയോഗപ്രദമാകുമെന്ന് കരുതുന്നുവെങ്കിൽ അത്യാവശ്യ അവസരത്തിൽ "പുറത്തേക്കുള്ള കണ്ണികൾ" എന്ന ഭാഗത്ത് അവ ലിങ്ക് ചെയ്യാം.
 
==ടാക്സോബോക്സ് തയ്യാറാക്കുന്നതിന് സ്വീകരിക്കാവുന്ന ശൈലി==
* ടാക്സോബോക്സിൽ വിവരങ്ങൾ കഴിയുന്നതും മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽകൂടി എഴുതേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്.
* മലയാളത്തിൽ ലിപ്യന്തരം വരുത്തിയ ശാസ്ത്രീയനാത്തിനുശേഷം ലാറ്റിൻ ലിപികളിലുള്ള നാമം വലയത്തിനുള്ളിൽ ഉൾപ്പെടുത്തുക എന്നതാണ് ഈ പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളുടെ കാര്യത്തിൽ പിന്തുടരാവുന്ന ശൈലി.
* മലയാളത്തിൽ നിലവിൽ ലേഖനമില്ലാത്ത ശാസ്ത്രീയനാമങ്ങളും ലേഖകന് മലയാളം ഉറപ്പായി അറിയാത്ത നാമങ്ങളും തൽക്കാലം ഇംഗ്ലീഷിൽ നിലനിർത്തുകയും താളുണ്ടാവുകയോ മലയാളം പേര് ലഭ്യമാവുകയോ ചെയ്യുമ്പോൾ മലയാളത്തിലേയ്ക്ക് മാറ്റുകയും ചെയ്യാം.
* ഇടയ്ക്കിടെ പേരുമാറ്റമുണ്ടാകുന്നത് ടാക്സോബോക്സിൽ നിന്നുള്ള കണ്ണി മുറിയാൻ കാരണമായേക്കും. ഇത് ഒഴിവാക്കാൻ പൈപ്പ്ഡ് ലിങ്കുകൾ നൽകാവുന്നതാണ്.
 
== ഇതും കാണുക ==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1684576" എന്ന താളിൽനിന്ന് ശേഖരിച്ചത്