"ടോൺസിലൈറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രോഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Tonsillitis}}
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
ടോൺസിലുകളുടെ വീക്കം. താലവ (palatine) ടോൺസിൽ, ഗ്രസനി (pharyngeal) ടോൺസിൽ, ജിഹ്വാ (lingual) ടോൺസിൽ എന്നീ മൂന്നു ടോൺസിലുകളും ചേർന്നുള്ള ലസിക കല (waldeyer ring) കളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയൽ - വൈറൽ ബാധകളെയും ടോൺസിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാൽഡേയർ വലയത്തിന്റെ പ്രധാന ധർമം രോഗപ്രതിരോധമാണ്.
 
Line 5 ⟶ 7:
 
ഏത് ടോൺസിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീർണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോൺസിലുകളെ തീവ്രമായും ആവർത്തിച്ചും രോഗം ബാധിച്ചാൽ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോൺസിലിന്റെ വശങ്ങളിൽ പരുക്കളുണ്ടാവാനും (peritonsilar abscess) ഇടയുണ്ട്. ഗ്രസ്നി ടോൺസിലുകളെ രോഗാണു ബാധിച്ചാൽ കർണനാളിയിലും മധ്യ കർണത്തിലും നീർവീക്കം, മൂക്കടപ്പ്, കൂർക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യൻ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങൾ ശ്രവണശക്തിയെ ബാധിക്കും. എല്ലാവിധ ടോൺസിലൈറ്റിസും ആന്റിബയോട്ടിക്കുകൾ നൽകി ഒരു പരിധിവരെ ഭേദമാക്കാം. രോഗം രൂക്ഷമാവുക, പലതവണ ആവർത്തിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ചെയ്ത് ടോൺസിലുകൾ നീക്കം ചെയ്യേത് ആവശ്യമാണ്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടോൺസിലൈറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്