"മുഹമ്മദ് മുർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 44:
== 2012 ലെ തെരഞ്ഞെടുപ്പ് ==
അപ്രതീക്ഷിതമായാണ് മുർസി പ്രസിഡന്റ് സ്ഥാനാർഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയും പാർട്ടിയുടെ ഉപ കാര്യദർശിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചതോടെയാണ് ഡമ്മി സ്ഥാനാർഥിയായിരുന്ന മുർസി മത്സരത്തിന്റെ ഒന്നാം നിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നകാരണത്താലായിരുന്നു ശാത്വിറിന് കമീഷൻ വിലക്കേർപ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുർസിക്ക് രാജ്യത്തെ വോട്ടർമാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂർണ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ ജനങ്ങൾ മുർസിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു.
== ഇന്ത്യയിൽ ==
2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൌഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്, ഇ. അഹ്മദ്, ജമാഅത്തെ ഇസ്ലാമി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എൻ. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വർധിപ്പിക്കാനും ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മുർസിയും പ്രധാനമന്ത്രി മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. ഈജിപ്‌തിനെ ജനാധിപത്യത്തിലേക്കും സാമൂഹികനീതിയിലേക്കും നയിക്കാൻ കഴിയുന്ന നേതാവാണു മുഹമ്മദ്‌ മുർസിയെന്നു മൻമോഹൻ സിംഗ്‌ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം ഇപ്പോഴത്തെ 5.5 ദശലക്ഷം ഡോളറിൽനിന്ന്‌ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരട്ടിയാക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നു മുർസി പറഞ്ഞു. <ref>http://www.mangalam.com/print-edition/keralam/43396</ref> ഈജിപ്തിൻെറ ചെറു ഉപഗ്രഹമായ ‘ഈജിക്യുബെസാറ്റ്-1’ ഇന്ത്യയുടെ പി.എസ്.എൽ.വി വഴി വിക്ഷേപിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ് കോർപറേഷനും ഈജിപ്തിൻെറ ബഹിരാകാശ ശാസ്ത്ര അതോറിറ്റിയും സഹകരിച്ചു പ്രവർത്തിക്കും <ref> http://www.madhyamam.com/news/218236/130320 </ref>
 
 
==അധികവായനക്ക്==
"https://ml.wikipedia.org/wiki/മുഹമ്മദ്_മുർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്