"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയ് രാജ്യം ഭരിച്ചിരുന്നത് സടയൻ (788 വരെ) കരുനന്തൻ (788-857) എന്നിവരായിരുന്നു. ഇക്കാലത്ത് ജതിലവർമൻ പരന്തകന്റെ കീഴിൽ പാണ്ഡ്യന്മാർ പലതവണ ആയ് രാജ്യം ആക്രമിക്കുകയും ആയ് രാജാക്കന്മാരെ തോൽപ്പിക്കുകയും ചെയ്തിരുന്നു. കഴുഗുമലൈ ലിഘിതം അനുസരിച്ച് ഇദ്ദേഹം കരുനൻതനെതിരേ പടനയിക്കുകയും അരിവിയൂർ കോട്ട നശിപ്പിക്കുകയുമുണ്ടായി. ജതിലവർമൻ ആയ് തലസ്ഥാനമായ വിഴിഞ്ഞം പിടിച്ചെടുക്കുകയുണ്ടായി. ആയ് ഭരണാധികാരി പത്തുവർഷത്തിലധികം വിഴിഞ്ഞം പ്രദേശത്ത് യുദ്ധം ചെയ്യുകയുണ്ടായി. ചേരരാജാക്കന്മാർ പാണ്ഡ്യർക്കെതിരേ ആയ് രാജാക്കന്മാരെ സഹായിച്ചിരുന്നു. <ref name="Sreedhara Menon" />
 
ഒൻപതാം നൂറ്റാണ്ടിൽ കരുനന്തടക്കൻ, ഇദ്ദേഹത്തിന്റെ മകനായ വിക്രമാദിത്യ വരഗുണൻ എന്നീ രണ്ടു പ്രഗൽഭരായ രാജാക്കന്മാർ ആയ് രാജ്യം ഭരിക്കുകയുണ്ടായി. കരുനന്തടക്കൻ (എ.ഡി. 857-885) വിഴിഞ്ഞം തലസ്ഥാനമായാണ് ഭരിച്ചിരുന്നത്. ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം. ഇദ്ദേഹം സമാധാനം നിലനിർത്താൻ ശ്രമിക്കുകയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു. വിക്രമാദിത്യ വരഗുണൻ (885-925) ചോളന്മാർക്കെതിരേ യുദ്ധം ചെയ്യുവാൻ പാണ്ഡ്യന്മാരെ സഹായിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മരണശേഷം ആയ് രാജവംശത്തിന്റെ പ്രതാപം അവസാനിക്കുകയും ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമി ചോളന്മാരും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പത്താം നൂറ്റാണ്ടോടെ കാന്തലൂരും വിഴിഞ്ഞവുമ്മ് ചേരരാജാക്കന്മാരുടെ ശക്തികേന്ദ്രങ്ങളാ‌യി. [[ശ്രീ പത്മനാഭസ്വാമി ക്ഷേത്രം|ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം]] നിയന്ത്രിച്ചിരുന്ന ആയ് രാജവംശത്തിലെ ഒരു ശാഖ പിന്നീട് (എ.ഡി. 1100) വേണാട്ടിലെ രാജവംശവുമായി ലയിച്ചു എന്ന് അഭിപ്രായമുണ്ട്. <ref name="Sreedhara Menon" />
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്