"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
 
== സംഘകാലഘട്ടത്തിനു ശേഷം ==
സംഘകാലത്തിനുശേഷമുള്ള കാലം ദക്ഷിണേന്ത്യയിലെ രാജവംശങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്ത കാലഘട്ടമാണ്. ആയ് രാജവംശത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പിൽക്കാലത്ത് ആയ് രാജ്യം ശക്തരായ പാണ്ഡ്യന്മാർക്കും ചേരന്മാർക്കുമിടയിൽ ദീർഘകാലം ഒരു നിഷ്പക്ഷ മേഘലയായിൽ വർത്തിച്ചു. ചേരന്മാർ ക്ഷയിച്ചശേഷം പാണ്ഡ്യന്മാരും ചോളന്മാരും ആയ് പ്രവിശ്യകൾക്കുമേൽ പലവട്ടം ആക്രമണം നടത്തുകയുണ്ടായി. പാണ്ഡ്യർ നാഞ്ചിനാട് മേഖലയിൽ പലവട്ടം ആക്രമണം നടത്തുകയുണ്ടായി. ഏഴാം നൂറ്റാണ്ടിലെ പാണ്ഡ്യ രാജാവായ ജ‌യന്തവർമൻ ആയ് രാജാവിനെ തോൽപ്പിക്കുകയുണ്ടായി. ജയന്തവർമന്റെ പിൻഗാമിയായിരുന്ന [[Arikesari Maravarman|അരികേസരി മാരവർമൻ]] സെന്നിലത്തുവച്ചുനടന്ന ഒരു യുദ്ധത്തിൽ വിജയിച്ചു. ഇദ്ദേഹം കോട്ടാർ ആക്രമിക്കുകയും ആയ് രാജാവിനെ ജീവനോടെ പിടികൂടുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ [[Kochadaiyan Ranadhiran|കൊച്ചടയാൻ രണധീരൻ]] ഭരിച്ചിരുന്ന സമയമായപ്പോഴേക്കും ആയ് രാജ്യം പാണ്ഡ്യരുടെ മേൽക്കോയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. മരുത്തൂർ നടന്ന യുദ്ധത്തിൽ കൊച്ചടയാൻ രണധീരൻ ആയ് രാജാവിനെ തോൽപ്പിക്കുകയുണ്ടായി. <ref name="Sreedhara Menon" />
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്