"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
== സംഘകാലഘട്ടം ==
സംഘകാലഘട്ടത്തിൽ ഭരിച്ചിരുന്ന ആയ് രാജാക്കന്മാരിൽ ആയ് അണ്ടിരൻ, തിതിയൻ, അതിയൻ എന്നിവരാണ് പ്രമുഖ ഭരണാധികാരികൾ. അണ്ടിരൻ പൊടിയിൽ മലയിലെ രാജാവായി ''പുറനാണൂറിൽ'' പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം കൊങ്ങ് ഭരണാധികാരികളെ തോൽപ്പിക്കുകയും അറബിക്കടലിലേയ്ക്ക് അവരെ ഓടിക്കുകയും ചെയ്തുവത്രേ. ചേര രാജാവായിരുന്ന ആണ്ടുവൻ ചേരാളുടെ കാലത്ത് ജീവിച്ചിരുന്നതും അദ്ദേഹത്തെക്കാൾ മുതിർന്നവനുമായിരുന്നു അണ്ടിരൻ. അണ്ടിരന്റെ കാലത്ത് ആയ് രാജ്യം ചേരന്മാരേക്കാൾ ശക്തമായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. അണ്ടിരന് ധാരാളം ഭാര്യമാരുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതിനൊപ്പം എല്ലാ ഭാര്യമാരും ആത്മഹത്യ ചെയ്യുകയുണ്ടായത്രേ. <ref name="Sreedhara Menon" />
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്