"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു.
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 1:
{{prettyurl|Glacier}}
കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണ് '''ഹിമാനി''' അഥവാ '''ഗ്ലേഷ്യർ''' എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. സാധാരണയായി 90 മുതൽ 3000 മീറ്റർ വരെയാണ് ഹിമാനികളുടെ കനം. ചലനശേഷി പ്രതിദിനം 1 സെ.മീ മുതൽ 1 മീറ്റർ വരെയും. [[ആസ്ട്രേലിയ]] ഒഴിച്ച് മറ്റെല്ലാ [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങളിലും]] ഹിമാനികൾ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> [[സമുദ്രം|സമുദ്രങ്ങൾ]] കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്.

ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് [[അമേരിക്ക|അമേരിക്കയിലെ]] [[അലാസ്ക|അലാസ്ക സ്റ്റേറ്റ്]]. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി [[അന്റാർട്ടിക്ക|അന്റാർട്ടിക്കിലാണ്‌]]. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് [[ഗ്രീൻലൻഡ്|ഗ്രീൻലൻഡിലാണ്‌]]. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിലും]] നിരവധി ഹിമാനികൾ ഉണ്ട്. [[ഗംഗാനദി|ഗംഗയുടെ]] ഉത്ഭവം [[ഗംഗോത്രി]] എന്ന ഹിമാനിയിൽ നിന്നാണ്‌. [[യമുന|യമുനയും]] യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .
"https://ml.wikipedia.org/wiki/ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്