"ഡ്രാക്കുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: sr:Дракула (strongly connected to ml:ഡ്രാക്കുള പ്രഭു)
വരി 19:
 
==കഥാസംഗ്രഹം==
[[കാർപാത്ത്യൻ മലനിര|കാർപത്യൻമലയിലെ]] കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. തന്റെ ചൈതന്യം നിലനിർത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷക കഥാപാത്രം ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു. നഗരത്തെക്കുറിച്ച് ജോനാതനിൽ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണർത്തിച്ചു. തിരക്കാർന്ന നഗരത്തിൽ യാമങ്ങളിൽ തന്റെ രക്തപാനം വർദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ. തന്റെ ലക്ഷ്യ സാഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നു. നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരിൽ തന്നെ ആദ്യം തന്റെ ശ്രമങ്ങൾ ആരംഭിക്കുന്നു. അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു.
 
==ഡ്രാക്കുളയുടെ സൃഷ്ടി==
"https://ml.wikipedia.org/wiki/ഡ്രാക്കുള" എന്ന താളിൽനിന്ന് ശേഖരിച്ചത്