2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ബാല പ്രതിഭയാണ് '''മിനോൺ'''. 101 ചോദ്യങ്ങൾ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
==ജീവിതരേഖ==
ശൽപ്പിയായആലപ്പുവ സ്വദേശിയാണ്. ശിൽപ്പിയായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. ചിത്രകലയിൽ പരിശീലനം നേടി. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/his-talent-knows-no-boundaries/article2751040.ece</ref> മ്യൂറൽ പെയിന്റിങിനെ കുറിച്ചും മറ്റും വിദ്യാർഥികൾക്കു ക്ലാസെടുക്കാറുണ്ട്. മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം. <ref>{{cite news|title=സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം|url=http://www.deshabhimani.com/newscontent.php?id=277107|accessdate=19 മാർച്ച് 2013|newspaper=ദേശാഭിമാനി|date=19 മാർച്ച് 2013}}</ref>