"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തിനു]] ശേഷം [[ജർമ്മനി|ജർമ്മനിയിൽ]] ഉടലെടുത്ത ഒരു പ്രത്യേക ജീവിതവീക്ഷണമാണു് '''അസ്തിത്വവാദം'''. വ്യക്തിത്വത്തിനും [[സ്വതന്ത്ര ഇച്ഛ|സ്വതന്ത്ര ഇച്ഛയ്ക്കും]] പ്രാധാന്യം കല്പിക്കയും യുക്തിയെക്കാൾ ഇച്ഛയ്ക്കു മുൻതൂക്കം നല്കുകയും ഇച്ഛാനുസരണം വിധിയെ നിയന്ത്രിക്കാൻ കഴിയും എന്നു വിശ്വസിക്കയും ചെയ്യുക എന്നതാണ് ഈ വീക്ഷണത്തിന്റെ കാതൽ. അസ്തിത്വവാദികൾ മനുഷ്യന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നതോടൊപ്പം ഭാവിയെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയും എന്ന വാദത്തെ നിരാകരിക്കയും ചെയ്യുന്നു. ഇവർ അസ്തിത്വത്തിന്റെ നിസ്സാരതയെപ്പറ്റി ഊന്നിപ്പറയുകയും പ്രപഞ്ചം അർഥശൂന്യമാണെന്നു വാദിക്കുകയും സാൻമാർഗികമൂല്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.
 
പ്രകൃതിനിയമങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും മുൻപിൽ നിസ്സഹായത പ്രകടമാക്കുന്ന കോമരങ്ങളായി മനുഷ്യരെ കണക്കാക്കുന്നതിനെതിരെ രൂപംകൊണ്ട ചിന്താഗതിയാണിത്. യുക്തിയാണ് യഥാർഥമായിട്ടുള്ളതെന്ന ഹെഗലിന്റെ ദർശനത്തെ അസ്തിത്വവാദികൾ ചോദ്യം ചെയ്യുന്നു. ഡൻമാർക്കിലെ കീർക്കഗോർ[[സോറൻ (Kierkegaard, 1813-55)കീർക്കെഗാഡ്]], ഫ്രാൻസിലെ [[ഷാൺ-പോൾ സാർത്ര്|ഴാങ് പോൾ സാർത്ര്]] (Jean Paul Sartre, 1905), [[ആൽബർട്ട് കാമ്യു|അൽബേർ കാമ്യു]] (Albert Camus, 191360), സ്പെയിനിലെ മീഗേൽ ദേ ഊനാ മൂനോ (Miguel De Una Muno), ജർമനിയിലെ ജൊഹാൻ ഹാമാൻ (Johann Hamann), നിക്കൊളായ് ബർദിയായേഫ് (Nicholai Berdyaev), [[ഫ്രീഡ്രിക്ക് നീച്ച|ഫ്രഡറിക് നീഷെ]] (Friedrich Nietzsche), [[ഫ്രാൻസ് കാഫ്‌ക]] തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികൾ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ ചിന്താഗതികൾക്കു കലാസാഹിത്യമേഖലകളിലും വലിയ പ്രചാരം സിദ്ധിച്ചു.
 
===അസ്തിത്വം===
"https://ml.wikipedia.org/wiki/അസ്തിത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്