"ഇറേൻ ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തുടരും
തുടരും
വരി 25:
പാരീസിലാണ് ഇറേൻ പ്രാഥമിക വിദ്യാഭായവും തുടർന്നുളള കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. പൊളോണിയത്തിൽ നിന്നുളള ആൽഫാ വികിരണങ്ങളെക്കുറിച്ചുളള പഠനത്തിന് 1925-ൽ ഡോക്റ്ററേറ്റു ബിരുദം ലഭിച്ചു. 1926, ഒക്റ്റോബർ 4-ന് ഇറേൻ സഹപ്രവർത്തകനായ ഫ്രെഡറിക് ജോലിയോയെ വിവാഹം ചെയ്തു. വിവാഹശേഷം '''ജോലിയോ-ക്യൂറി '''എന്ന ഇരട്ടപ്പേരിലാണ് ഇരുവരും അറിയപ്പെട്ടത്.
==നോബൽ സമ്മാനം ==
[[അണുകേന്ദ്രം|അണുകേന്ദ്രങ്ങളെ ]], [[ആണവവികിരണം ]] കൊണ്ട് ഭേദിക്കുക വഴി, അസ്ഥിരമെങ്കിലും അണുവികിരണസ്വഭാവമുളള മറ്റു മൂലകങ്ങളായി മാറ്റിയെടുക്കാമെന്ന സാധ്യത കണ്ടെത്തിയതിനാണ് ജോലിയോ-ക്യൂറി ദമ്പതിമാർക്ക് 1935-ലെ രസതന്ത്രത്തിനുളള നോബൽ സമ്മാനം ലഭിച്ചത്.
 
ഇരുവരും ചേർന്നു നടത്തിയ നോബൽ പ്രഭാഷണത്തിൽ ഈ പ്രക്രിയയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.
<ref>[http://www.nobelprize.org/nobel_prizes/chemistry/laureates/1935/joliot-curie-lecture.html നോബൽ പ്രഭാഷണം]</ref>
== അന്ത്യം ==
രണ്ടാം ലോകമഹായുദ്ധകാലത്ത്, ക്ഷയരോഗബാധിതയായി കുറെ വർഷങ്ങൾ ഇറേൻ കുടുംബത്തെപ്പിരിഞ്ഞ് സ്വിറ്റ്സർലൻഡിൽ ചെലവഴിച്ചു. അണുവികിരണവസ്തുക്കളുമായുളള നിരന്തരസമ്പർക്കം മൂലമാവണം ഇറേ രക്താർബുദം പിടിപെട്ട് 1956 മാർച്ച് 17ന് അന്തരിച്ചു.<ref>[http://cwp.library.ucla.edu/Phase2/Joliot-Curie,_Irene@841891460.html ചരമവാർത്ത]</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഇറേൻ_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്