"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergefrom|ഐതീഹ്യം}}
[[File:Swiss Rütlischwur.jpg|right|thumb|[[Rütlischwur|റുട്ട്‌ലിഷ്‌വുർ]] എന്ന ഐതീഹ്യത്തിന്റെ ചിത്രീകരണം.]]
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് '''ഐതിഹ്യം'''. "എന്നിങ്ങനെ" എന്നർഥം വരുന്ന "ഇതി" എന്ന പദവും "പോൽ" എന്നർഥമുള്ള "ഹ" എന്ന ശബ്ദവും തമ്മിൽചേരുമ്പോൾ കിട്ടുന്ന "ഇതിഹ" എന്ന വാക്കിൽനിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തിൽ'' ഇതിന് അർത്ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോൾ ''അങ്ങനെയാണത്രേ'' എന്നു ചേർക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
 
Line 6 ⟶ 7:
''ധർമാർഥകാമമോക്ഷാണാ-<br />മുപദേശസമന്വിതം<br />പൂർവവൃത്തം കഥായുക്ത്-<br />മിതിഹാസം പ്രചക്ഷതേ''.
 
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാർ, രക്തസാക്ഷികൾ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകൾ എന്നിവ ആദ്യകാലങ്ങളിൽ ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പിൽ ഇത്തരം കഥകളുടെ ഒരു സമാഹാരം ''(Leganda Sanotoruma Historica Lombardica)'' പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആർച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവർണൈതിഹ ''(The Golden Legend)'' ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമർശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളിൽ കോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയിൽകാലക്രമത്തിൽആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തിൽനിന്ന് അതു വേർതിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
 
മനുഷ്യചരിത്രത്തിൽ നടന്നതാണെന്ന വിശ്വാസത്തോടെ വിവരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഐതീഹ്യം എന്ന് പൊതുവായി പറയാം. വിശ്വസനീയത നൽകുന്ന ചില ഗുണങ്ങൾ ഐതീഹ്യങ്ങളിൽ പൊതുവായി കാണപ്പെടും. വിശ്വസിക്കുന്നവർ ഐതീഹ്യങ്ങളിലെ അസംഭവ്യമായ ഭാഗങ്ങൾ അദ്ഭുതകരമായ സംഭവങ്ങളായി കണക്കാക്കുകയാണ് ചെ‌യ്യുന്നത്. ഐതീഹ്യങ്ങൾ വിശ്വസിക്കാനുള്ള സമ്മർദ്ദവും സമൂഹ‌ത്തിൽ നിന്നുണ്ടാകും. വിശ്വസനീയത നിലനിർത്താൻ കാലങ്ങൾ കൊണ്ട് ഐതീഹ്യങ്ങൾക്ക് കാര്യമായ മാറ്റം സംഭവിക്കാറുമുണ്ട്. ഭൂരിഭാഗം ഐതീഹ്യങ്ങളും ആൾക്കാർ പൂർണ്ണമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാത്ത സ്ഥിതിയിലായിരിക്കും. <ref>{{cite book||title=Folkloristics|year=1995|publisher=Indiana University Press|location=United States of America|isbn=0-253-32934-5|pages=p.7|author=Robert Georges and Michael Owens}}</ref>
 
ചരിത്രത്തിൽ ഊന്നി നിൽക്കുന്ന [[Folklore|നാടൻ കഥകളാണ്]] ഐതീഹ്യങ്ങളെന്നാണ് [[Brothers Grimm|ഗ്രിം സഹോദരന്മാരുടെ]] നിർവ്വചനം. <ref>Norbert Krapf, ''Beneath the Cherry Sapling: Legends from Franconia'' (New York: Fordham University Press) 1988, devotes his opening section to distinguishing the [[genre]] of legend from other narrative forms, such as [[fairy tale]]; he "reiterates the Grimms' definition of legend as a folktale historically grounded", according to Hans Sebald's review in ''German Studies Review'' '''13'''.2 (May 1990), p 312.</ref> 1990 -ൽ തിമോത്തി ആർ. ടാങ്ഹെർലിനി ലെജന്റിന് ഇപ്രകാരം നിർവ്വചനം നൽകുകയുണ്ടായി:<ref>Tangherlini, "'It Happened Not Too Far from Here...': A Survey of Legend Theory and Characterization" ''Western Folklore'' '''49'''.4 (October 1990:371-390) p. 85.</ref>
 
<blockquote>"പാരമ്പര്യമായി കൈമാറിവരുന്നതും ഒരു പ്രത്യേക കാലഘട്ടത്തിൽ നടന്നു എന്ന വിശ്വാസമുള്ളതും ചരിത്രവുമായി കൂട്ടിക്കുഴച്ചതുമാണ് മിക്ക ഐതീഹ്യങ്ങളും. നാടൻ വിശ്വാസങ്ങളുടെയും സമൂഹ‌ത്തിന്റെ കൂട്ടായ അനുഭവങ്ങളുടെയും ബിംബാത്മകമായ ഒരു പ്രതിപാദനമാണിത്. ഐതീഹ്യം നിലവിലുള്ള സമൂഹത്തിന്റെ പൊതു മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന ധർമ്മവും ഐതീഹ്യങ്ങൾ നിറവേറ്റുന്നുണ്ട്."</blockquote>
 
== ഇതിഹാസവും ഐതിഹ്യവും. ==
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്