"കാമിനി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

413 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)No edit summary
 
===സാഹിത്യം===
എട്ടാമത്തെ വയസ്സിൽ തന്നെ കവിതാരചന ആരംഭിച്ച കാമിനിയുടെ ആദ്യ കവിതാസമാഹാരം "ആലോ ഓ ഛായാ" [[ഹേമചന്ദ്ര ബാനർജി]] എഴുതിയ അവതാരികയോടെ 1889-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാമിനി റോയിയുടെ കവിതകളിൽ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. മറ്റു കവികളെയും എഴുത്തുകാരേയും പ്രോൽസാഹിപ്പിക്കുന്നതിൽ അതീവതാല്പര്യം കാണിച്ചിരുന്നു. 'ബംഗാളി ലിറ്റററി കോൺഫറൻസിന്റെ പ്രസിഡന്റ്(1930), ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ്(1932-33) എന്നീ പദവികൾ വഹിച്ചിരുന്നു<ref name = "Bose83"/>. കൽക്കട്ട യൂണിവേഴ്സിറ്റി ഇവരെ ജഗത്തരിണി സ്വർണ്ണമെഡൽ നൽകി ആദരിച്ചു.
 
''മഹാശ്വേതാ'', ''പുണ്ഡോരിക്'', ''പൗരാണികി'', ''ദ്വിപ് ഓ ധൂപ്'', ''ജിബോൺ പാഥേയ്'', ''നിർമല്യ'', ''മല്യ ഓ നിർമല്യ'', "അശോക് സംഗീത്" തുടങ്ങിയവ ഇവരുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികൾക്കായി രചിച്ച "ഗുഞ്ജൻ", "ബാലികാ ശിഖർ ആദർശ" എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.<ref name = "Bose83"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680798" എന്ന താളിൽനിന്ന് ശേഖരിച്ചത്