5,061
തിരുത്തലുകൾ
Pradeep717 (സംവാദം | സംഭാവനകൾ) (ചെ.) (→പുറത്തേക്കുള്ള കണ്ണികൾ) |
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
||
1894-ൽ കേദാർനാഥ് റോയുമായുള്ള വിവാഹം നടന്നു<ref name = "Bose83"/>.
==പ്രവർത്തനങ്ങൾ==
ബെതൂൺ സ്കൂളിൽ സഹപാഠിയായിരുന്ന [[അബലാ ബോസ്|അബലാ ബോസിന്റെ]] സ്വാധീനത്തിൽ ഫെമിനിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തു. 'ജ്ഞാനവൃക്ഷത്തിന്റെ ഫലം' എന്ന ബംഗാളി ലേഖനത്തിൽ സ്ത്രീകളുടെ മേൽഗതിക്കുള്ള പ്രധാന തടസ്സം പുരുഷമേധാവിത്വമാണെന്നും, സ്ത്രീകൾ തങ്ങൾക്കൊപ്പം എത്തുന്നതിനെ പുരുഷലോകം ഭയക്കുന്നുവെന്നും അവർ എഴുതി<ref>''Talking of Power - Early Writings of Bengali Women from the Mid-Nineteenth Century to the Beginning of the Twentieth Century'', മാലിനി ഭട്ടാചാര്യ, അഭിജിത് സെൻ</ref>.
1921-ൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന 'ബംഗിയ നാരി സമാജ്' എന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. 1922-23 കാലഘട്ടത്തിൽ 'ഫീമെയ്ൽ ലേബർ ഇൻവെസ്റ്റിഗേഷൻ കമ്മീഷനിൽ' അംഗമായിരുന്നു.
==സാഹിത്യം==
കാമിനി റോയിയുടെ കവിതകളിൽ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. മറ്റു കവികളെയും എഴുത്തുകാരേയും പ്രോൽസാഹിപ്പിക്കുന്നതിൽ അതീവതാല്പര്യം കാണിച്ചിരുന്നു. 'ബംഗാളി ലിറ്റററി കോൺഫറൻസിന്റെ പ്രസിഡന്റ്(1930), ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ്(1932-33) എന്നീ പദവികൾ വഹിച്ചിരുന്നു<ref name = "Bose83"/>. കൽക്കട്ട യൂണിവേഴ്സിറ്റി ഇവരെ ജഗത്തരിണി സ്വർണ്ണമെഡൽ നൽകി ആദരിച്ചു.
''മഹാശ്വേതാ'', ''പുണ്ഡോരിക്'', ''പൗരാണികി'', ''ദ്വിപ് ഓ ധൂപ്'', ''ജിബോൺ പാഥേയ്'', ''നിർമല്യ'', ''മല്യ ഓ നിർമല്യ'', "അശോക് സംഗീത്" തുടങ്ങിയവ ഇവരുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികൾക്കായി രചിച്ച "ഗുഞ്ജൻ", "ബാലികാ ശിഖർ ആദർശ" എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.<ref name = "Bose83"/>
1933 സെപ്റ്റംബർ 27-ന് അന്തരിച്ചു.
==പുറത്തേക്കുള്ള കണ്ണികൾ==
|