"കാമിനി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ബംഗാളി കവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
}}
[[ബംഗാളി|ബംഗാളി ഭാഷയിലെ]] ഒരു പ്രമുഖ കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു '''കാമിനി റോയ്'''(ബംഗാളി: কামিনী রায়) (12 ഒക്റ്റോബർ 1864 - 27 സെപ്റ്റംബർ1933). ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ഇവരാണ്<ref name = "Bose83">Sengupta, Subodh Chandra and Bose, Anjali (editors), 1976/1998, ''Sansad Bangali Charitabhidhan'' (Biographical dictionary) Vol I, {{Bn icon}}, p83, ISBN 81-85626-65-0</ref>.
 
==ആദ്യകാലജീവിതം==
 
1864 ഒക്റ്റോബർ 12-ന് കിഴക്കൻ ബംഗാളിലെ ബകേർകുഞ്ജ് ജില്ലയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ ബരിസാൽ ജില്ല) ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ചു. പിതാവ് 'ചാന്ദി ചരൺ സെൻ' ഒരു ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു. സഹോദരൻ 'നിശിത് ചന്ദ്ര സെൻ' കൽക്കട്ട ഹൈക്കോടതിയിലെ പ്രശസ്തനായ ഒരു ബാരിസ്റ്ററായിരുന്നു. (ഇദ്ദേഹം പിന്നീട് കൽക്കട്ട നഗരത്തിന്റെ മേയറായി) ബെതൂൺ സ്കൂളിൽ 1883-ൽ എഫ്.എ പാസ്സായി. 1886-ൽ ബെതൂൺ കോളേജിൽ നിന്ന് കൽക്കട്ട സർവകലാശാലയുടെ സംസ്കൃതം ഓണേഴ്സ് ബിരുദം നേടി. തുടർന്ന് ഇതേ കോളേജിൽ അദ്ധ്യാപികയായി<ref name = "Bose83"/>.
 
1894-ൽ കേദാർനാഥ് റോയുമായുള്ള വിവാഹം നടന്നു<ref name = "Bose83"/>.
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680314" എന്ന താളിൽനിന്ന് ശേഖരിച്ചത്