"ഗബ്രിയേലാ മിസ്ത്രെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
ലാറ്റിൻ അമേരിക്കക്ക് ആദ്യത്തെ [[നോബൽ സമ്മാനം]] നേടിക്കൊടുത്ത [[ചിലി|ചിലിയൻ]] കവയിത്രിയായിരുന്നു '''ഗബ്രിയേലാ മിസ്ത്രെൽ''' എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.<ref name= Mistral>[http://www.nobelprize.org/nobel_prizes/literature/laureates/1945/mistral-bio.html നോബൽ പുരസ്കാരം] </ref> സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. ''മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലിന്റെ സംഘർഷങ്ങൾ'' <ref>{{cite book|title= Gabriela Mistral's Struggle with God and Man: A Biographical and Critical Study of the Chilean Poet |author: Martin C. Taylor|Publisher: McFarland & Company |year=2012|ISBN SBN-13 9780786464852|ISBN-10 0786464852}}</ref> എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.
 
=== ആദ്യകാല ജീവിതം ===
[[ആൻഡീസ് പർവ്വതനിര|ആൻഡീസ് പർവ്വതനിരകൾക്കു]] പടിഞ്ഞാറ്, ചിലിയിലെ വിചൂണ എന്ന പ്രദേശത്ത് ഒരു നിർദ്ധനകുടുംബത്തിലാണ് ലൂസില ജനിച്ചത്. ലൂസിലക്ക് മൂന്നു വയസ്സുളളപ്പോൾ പിതാവ് വീടും കുടുംബവുമുപേക്ഷിച്ചു നാടു വിട്ടു. അമ്മയോടൊപ്പം ലൂസിലയും മൂത്ത സഹോദരി എംലിനാ മൊളീനയും മോണ്ടിഗ്രാന്ഡേയിലേക്ക് താമസം മാറ്റി. മൊളിന പഠിപ്പിച്ചിരുന്ന സ്കൂളിൽ ത്തന്നെയാണ് ലൂസില പ്രാഥമിക വിദ്യാഭ്യാസം മുഴുമിച്ചത്. പിന്നീട് അധ്യാപകവൃത്തിയിലേർപ്പെട്ടു.
 
പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ''ഗബ്രിയേലാ മിസ്ത്രെൽ'' എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസ്ത്രെലിന്റെ '''മരണഗീതങ്ങൾ''' (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു. <ref name= Mistral/> സാഹിത്യത്തോടൊപ്പം രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും താത്പര്യം ഉണ്ടായിരുന്ന മിസ്ത്രെൽ ലാറ്റിനമേരിക്കയിലേയും താമസിയാതെ ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തികളിലൊരാളായി. ചിലിയുടെ അംബാസ്സിഡറായി പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു.
 
=== മുഖ്യകൃതികൾ ===
*മരണഗീതങ്ങൾ ''Sonetos de la muerte''
*ഹതാശ''Desolación''
വരി 30:
*മുന്തിരിത്തോട്ടങ്ങൾ ( Lagar, Santiago, Chile)
 
=== അന്ത്യം ===
അവസാന വർഷങ്ങൾ മിസ്ത്രെൽ ന്യൂയോർക്കിലാണ് ചെലവിട്ടത്. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 1957 ജനുവരി 10ന് നിര്യാതയായി.
 
===അവലംബം===
<references/>
 
"https://ml.wikipedia.org/wiki/ഗബ്രിയേലാ_മിസ്ത്രെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്