"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു അടിമ ബാലനെ ശിക്ഷക്കു വിധേയനാക്കുന്ന രീതി ചിത്രസഹിതം
വരി 64:
 
=== റോമിൽ ===
 
 
Photograph of a slave boy in Zanzibar. 'An Arab master's punishment for a slight offence. ' c. 1890.
Chattel slavery
ഗ്രീസിലെപ്പോലെയാണ് പ്രാചീനറോമിലും അടിമത്തം വളർന്നത്. പില്ക്കാലത്ത് വലിയ ഒരു സാമ്രാജ്യമായി വികസിച്ചതിനുശേഷവും അടിമത്തമെന്ന ഏർപ്പാട് അതിന്റേതായ നിയമാവലിയോടുകൂടി ബൃഹത്തായ ഒരു പ്രസ്ഥാനമായി നിലനിന്നു. റോമിന്റെ സൈനികബലം വർദ്ധിച്ചതനുസരിച്ച് അവിടത്തെ പ്രമാണിമാരുടെ ഭൂസ്വത്തുക്കൾ വർദ്ധിക്കുകയും അവർ യുദ്ധത്തിൽ പിടിച്ച അടിമകളുടെ എണ്ണവും പ്രയോജനവും കൂടിവരികയും ചെയ്തു. യുദ്ധത്തിൽ പിടിച്ച അടിമകളിൽ ഇന്നത്തെ ഇംഗ്ളണ്ട്, ഫ്രാൻസ്, ജർമനി, യൂഗോസ്ളാവിയ മുതലായ രാജ്യങ്ങളിലെ ആദിമനിവാസികൾ ആയിരക്കണക്കിനുണ്ടായിരുന്നു. കമ്പോളത്തിൽ വില്ക്കപ്പെട്ട അടിമകളായിരുന്നു ഭൂരിഭാഗവും. കടംവീട്ടാൻ സ്ഥലം വിറ്റവരും ചെറുപ്പത്തിൽ ദരിദ്രരായ മാതാപിതാക്കളാൽ വില്ക്കപ്പെട്ടവരും അടിമകളുടെ സംഖ്യ വർദ്ധിപ്പിച്ചു. ഗ്രീസിലെപ്പോലെ റോമിലും പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേൽ 4,000 വരെ അടിമകളുള്ള സ്വകാര്യഉടമകൾ റോമിലും പരിസരത്തുള്ള ചെറുനഗരങ്ങളിലുമുണ്ടായിരുന്നു. യജമാനന്റെ ദാസസംഘത്തിനു രണ്ടു വിഭാഗങ്ങളുണ്ട്: പുറംപണിക്കുള്ളവർ, അകംപണിക്കുള്ളവർ (ഏതാണ്ട് സാമൂതിരിപ്പാടിന്റെ പുറത്തു ചേർന്ന നായർ, അകത്തു ചേർന്ന നായർ എന്ന പോലെ). അക്ഷരാഭ്യാസമുള്ള അടിമകൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് കണക്കെഴുത്ത്, ഗ്രന്ഥശാലസൂക്ഷിപ്പ്, വൈദ്യം, സംഗീതം, നൃത്തം, അധ്യാപനം എന്നിങ്ങനെയുള്ള തൊഴിലുകളിലും അകം പണിക്കാരായ അടിമകൾ ഏർപ്പെട്ടിരുന്നു. എ.ഡി. 35-ൽ ഇറ്റലിയിൽ ഏകദേശം 201 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്നും ആകെ ജനസംഖ്യയിൽ പകുതിയിലധികം ഇവരായിരുന്നുവെന്നും കണക്കാക്കിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്