"നാരങ്ങാവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പാനീയങ്ങൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
'= നാരങ്ങാ വെള്ളം = ഒരു വലിയ ഗ്ലാസ് തണുത്ത വെള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
= നാരങ്ങാ വെള്ളം =
ദാഹശമനത്തിന് ഉത്തമമായ പാനീയമാണിത്. ചിലവ് കുറഞ്ഞതും അതേ സമയം ആരോഗ്യത്തിന് നല്ലതുമാണ്. ഗ്യാസ് ട്രബിൾ, [[ദഹനക്കേട്]] തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് നാരങ്ങാ സോഡ കുടിയ്ക്കുന്നത് ആശ്വാസമേകും.
 
==ഉണ്ടാക്കേണ്ട വിധം:==
 
ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് നാരകത്തിന്റെ ചെറിയ ഇല ചതച്ചിട്ട് ആവശ്യത്തിനു ഉപ്പു ചേർത്തിളക്കുക. വെള്ളത്തിന്‌ പകരം തണുത്ത സോഡയും ഉപയോഗിച്ച് ഇതുണ്ടാക്കാം.
'''ആവശ്യമായ സാമഗ്രികൾ :'''
നാരങ്ങ,
സോഡ,
ഉപ്പ് / പഞ്ചസാര
 
ആദ്യം [[നാരങ്ങ]] ഒരു ഗ്ലാസ്സിലേയ്ക്ക് പിഴിഞ്ഞെടുക്കുക. കുരു ഒഴിവാക്കുന്നതാണ് നല്ലത്. മുഴുവൻ നാരങ്ങ ആവശ്യമില്ലെങ്കിലും ഉണ്ടെങ്കിൽ സ്വാദേറും.
[[ഉപ്പ്]] അല്ലെങ്കിൽ [[പഞ്ചസാര]] താല്പര്യമനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ്/പഞ്ചസാര ചേർത്ത ശേഷം ഗ്ലാസ്സിലേയ്ക്ക് [[സോഡ]] ഒഴിച്ച് നന്നായി ഇളക്കുക.
ഉപ്പും പഞ്ചസാരയും രണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയും ഉണ്ട്.
സോഡ തണുത്തതാകണമെന്ന് നിർബന്ധമില്ലെങ്കിലും തണുപ്പുണ്ടെങ്കിൽ നല്ലതാണ്.
 
കേരളത്തിലെ പെട്ടിക്കടകളിൽ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണിത്.
 
[[വർഗ്ഗം:പാനീയങ്ങൾ]]
"https://ml.wikipedia.org/wiki/നാരങ്ങാവെള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്