"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. തുടർന്ന് അതേ വർഷം തന്നെ കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1967-ൽ ഹൈക്കോടതിയിൽ ഗവൺമെന്റ് സീനിയർ പ്ലീഡറായി നിയമിതനായെങ്കിലും 1970ൽ തൽസ്ഥാനം രാജി വച്ചൊഴിഞ്ഞു. പിന്നീട് കൊല്ലം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി.1977-മുതൽ എറണാകുളത്ത് താമസമാരംഭിക്കുകയും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. രണ്ടാം മാറാട് കലാപക്കേസ് ഉൾപ്പെടെ അഞ്ഞൂറിലധികം കേസുകൾ ജനാർദ്ധനക്കുറുപ്പ് വാദിച്ചിട്ടുണ്ട്.
 
''നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'' എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/392|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 686|date = 2011 ഏപ്രിൽ 18|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>.
 
ഭാര്യ:ശ്രീദേവിയമ്മ, മക്കൾ: ലീല, അംബിക, ഡോ. ശാരദ, ഡോ. അംബുജം, പങ്കജം. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1677022" എന്ന താളിൽനിന്ന് ശേഖരിച്ചത്