"പി.എം. സയീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==രാഷ്ട്രീയജീവിതം==
1967-ൽ തന്റെ ഇരുപത്താറാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഉരുക്ക്, കൽക്കരി, ഖനി എന്നീ വകുപ്പുകളായിരുന്നു ഇദ്ദേഹം 1979–1980 സമയത്ത് മന്ത്രിയായിരുന്നപ്പോൾ ലഭിച്ചത്. 1993–1995-ൽ ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. ഉരുക്ക്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകൾ ഇദ്ദേഹം 1995–1996 കാലത്ത് കൈകാര്യം ചെയ്തു, 1998–2004 സമയത്ത് ഇദ്ദേഹം ലോകസഭയുടെ ഉപാദ്ധ്യക്ഷനായിരുന്നു. ഇദ്ദേഹം [[Congress Working Committee|കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും]] അംഗമായിരുന്നു.
 
1967 മുതൽ 2004 വരെ തുടർച്ചയായി പത്ത് തിരഞ്ഞെ‌ടുപ്പുകളാണ് ഇദ്ദേഹം ജയിച്ചത്. പിന്നീട് ഇദ്ദേഹം ഡൽഹിയുടെ രാജ്യസഭാ പ്രതിനിധിയായി. ഊർജ്ജമന്ത്രിയായിരിക്കുമ്പോഴാണ് 2005 ഡിസംബർ 18-ന് ഇദ്ദേഹം മരണമടഞ്ഞത്.
 
ഇദ്ദേഹത്തിന്റെ മകനായ [[Muhammed Hamdulla Sayeed|മുഹമ്മദ് ഹംദുള്ള സയീദ്]] 2009 മേയ് 16-ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന് ഇരുപത്താറ് വയസ്സായിരുന്നു. <ref>http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പി.എം._സയീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്