"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
പ്രസിദ്ധനായ കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ. [[പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]] ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയിൽ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം.
 
== കലാമലണ്ഡത്തിൽ ==
1925ൽ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് കലാമണ്ഡലം രാമൻകുട്ടി നായർ ജനിച്ചത്. 1940ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി എത്തിയ അദ്ദേത്തെ 1948ൽ കലാമണ്ഡലത്തിൽ അഭ്യാസം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോൾ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു. <ref> http://www.indiavisiontv.com/2013/03/11/177705.html </ref> അതിന് ശേഷം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1985 ലാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്. സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുൾപ്പടെ ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്.
 
== അരങ്ങിൽ ==
 
[[പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]] ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയിൽ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം. കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരിൽ ഒരാളായി രാമൻകുട്ടി നായർ കരുതപ്പെടുന്നു. രാവണോൽഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനനൻ തുടങ്ങിയവയാണ് രാമൻകുട്ടിനായരുടെ പ്രധാന വേഷങ്ങൾ.
 
==കുടുംബം ==
 
1925ൽ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് കലാമണ്ഡലം രാമൻകുട്ടി നായർ ജനിച്ചത്. തെങ്ങിൻതോട്ടത്തിൽ കുഞ്ഞിമാളു അമ്മയുടെയും നാരായണൻ നായരുടെയും മകനാണ് രാമൻ കുട്ടി നായർ.
 
സരസ്വതിയമ്മയാണ് ഭാര്യ. നാരായണൻകുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടൻ എന്നിവരാണ് അദ്ധേഹത്തിന്റെ മക്കൾ.
 
== പുരസ്കാരങ്ങൾ ==
 
പത്മഭൂഷൺ, കേന്ദ്ര- കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ - ഫെലോഷിപ്പുകൾ, മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാൻ, കേരള സർക്കാരിന്റെ കഥകളി അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. <ref> http://www.mathrubhumi.com/story.php?id=345942 </ref>
 
== മരണം ==
 
വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് പാലക്കാട് വെള്ളിനേഴി ഞാളാകുറിശിയിലെ വീട്ടിൽ വെച്ച് ഇദ്ദേഹം 2013 മാർച്ച്‌ 11ന് അന്തരിച്ചു. <ref> [http://www.deshabhimani.com/newscontent.php?id=273866 കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ അന്തിരിച്ചു - ദേശാഭിമാനി] </ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്