"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'പ്രമാണം:'കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
പ്രമാണം:'കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം
{{prettyurl|Communist Party of India}}
{{Infobox_Indian_left_Party |
party_name = കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
party_logo =[[പ്രമാണം:South Asian Communist Banner.png|200px|center]] |
eci = ദേശീയ പാർട്ടി|
| secretary = [[സുരവരം സുധാകർ റെഡഡി]]
|students = [[എ.ഐ.എസ്.എഫ്.]]
| youth = [[എ.ഐ.വൈ.എഫ്.]]
| women = [[എൻ.എഫ്.ഐ.ഡബ്ല്യു.]]
|labour = [[എ.ഐ.ടി.യു.സി.]]
| peasants =[[All India Kisan Sabha (Ajoy bhavan)|ആൾ ഇന്ത്യ കിസാൻ സഭ(അജോയ് ഭവൻ)]]
|foundation = [[1925]]
| alliance = [[ഇടതു മുന്നണി]]
| ideology = [[കമ്യൂണിസം]]|
|publication = ''New Age'' ([[English language|English]]), ''Mukti Sangharsh'' ([[Hindi]]), ജനയുഗം
| headquarters = അജോയ് ഭവൻ , കോടലാ മാർഗ്ഗ്, [[ന്യൂ ഡൽഹി]] - 110002
|website = http://www.cpindia.org/
}}
[[പ്രമാണം:Cpi state sammelan 2012 d.JPG|thumb|സി.പി.ഐ. സംസ്ഥാന സമ്മേളനം കൊല്ലം-2012]]
[[ഇന്ത്യ|ഭാരതത്തിലെ]] ഒരു ദേശീയ രാഷ്ട്രീയ കക്ഷിയാണ് '''കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ'''. [[ആന്ധ്രാ പ്രദേശ്‌]], [[ഝാ‍ർഖണ്ഡ്‌]], [[കേരളം]], [[തമിഴ്‌നാട്‌]], [[പശ്ചിമ ബംഗാൾ]], [[ത്രിപുര]] എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയ്യുടെ ശക്തി കേന്ദ്രങ്ങളാണ്. 1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സി പി ഐ യുടെ ആദ്യ ജനറൽ സെക്രട്ടറി.
കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സി പി ഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സി പി ഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർഥി സംഘടനയായ എ ഐ എസ് എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.
 
സി പി ഐ യുടെ കേരള ഘടകം 1939 ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ച് രൂപീകരിച്ചു. പി. കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്, എൻ ഇ ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ,എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി എച് കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ഗോപാലൻ, വി വി കുഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്നേലക്സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.
കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുംബായിയിലുമെല്ലാം സി പി ഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സി പി ഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്‌, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സി പി ഐ പോതുപനിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു. ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമര സഖാക്കളെ തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി.
1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു.തുടർന്ന് ഇ എം സ്സിനെ സെക്രെടരിയുടെ ചുമതല ഏൽപ്പിച്ചു. 1942ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സി പി ഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സി പി ഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സി പി ഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സി പി ഐ യുടെ കേന്ദ്ര കമ്മറ്റി അങ്ങമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി.
1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.
കേരളത്തിൽ 1967 ൽ സി പി ഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർടികളും വ്യത്യസ്ത മുന്നനികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. 1970 ജനുവരി 1 നു ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. ജന്മിത്തം നിയമം മൂലം റദ്ദു ചെയ്തു.1957 ലെ സി പി ഐ സർക്കാർ ലക്‌ഷ്യം വച്ച നടപടികൾ പൂർണ്ണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. മാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവാക്കാതെ ലക്ഷം വീടുകൾ നിർമ്മിച്ച്‌ ജനങ്ങൾക്ക്‌ നൽകാൻ ഭവന നിർമ്മാണ മന്ത്രിയായിരുന്ന എം എൻ കാട്ടിയ വൈഭവം സർക്കാരിന്റെ ശോഭകൂട്ടി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മാതൃകയായ സർക്കാരായിരുന്നു അച്യുതമേനോൻ സർക്കാർ. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യുടെ ഭട്ടിന്ടയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ്‌ ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സി പി ഐ , സി പി എം , ആർ എസ് പി , ഫോർവേഡ് ബ്ലോക്ക്‌ എന്നീ പാർട്ടികൾ ഇടതുമുന്നനിയായി യോജിച്ചു പ്രവർത്തിക്കുന്നു.
===സി പി ഐ ജനറൽ സെക്രട്ടറിമാർ===
# എസ് വി ഘാട്ടെ.
# ജി അധികാരി
# പി സി ജോഷി.
# ബി ടി രണ ദിവേ.
# സി രാജേശ്വര റാവു.
# അജോയ് ഘോഷ്.
# ഇ എം എസ്
# ഇന്ദ്രജിത്ത് ഗുപ്ത .
# എ ബി ബർധൻ .
# എസ് സുധാകർ റെഡഡി
 
കോൺഗ്രസ്സ്‌ സംഘടനയിൽ കോൺഗ്രസ്സ് സോഷില്ലിസ്റ്റ് വിഭാഗം എന്നറിയപെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939ൽ മലബാറിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിആയിമാറി 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേത്രുതതിലയിരുന്ന കേരളപ്രദേശ് കോൺഗ്രസ്സ്‌ കമ്മറ്റി ബ്രിട്ട്ഷ്‌ ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു .1939ൽ കോൺഗ്രസ്സ്‌ മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ്‌ കോൺഗ്രസ്‌ലെ തിവ്രവധികളിൽ ഉത്സഹമുണ്ടാക്കിയില്ല.സെപ്റ്റംബർ 15 ാം തീയതികളിൽ സംരജിത്വവിരുധദിനമായ്‌ ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്തഅനാദരിച്ചു കൊണ്ട് മാലബരിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു .തലശ്ശേരി,മട്ടന്നൂർ,മൊറാഴ,കയ്യൂർ,മുതലായ സ്ഥലങ്ങളിൽ ബഹുജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ എട്ടുമുട്ടലുകലുണ്ടായ്‌.വിലപ്പെട്ട ജീവൻ നഷ്ട്ടപ്പെട്ടു.കയ്യൂർ സമരവുമായ് ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു.മലബാറിലെ സംഭവവികാസങ്ങളുടെ ഭാലമായ് കെ പി സി സി പിരിച്ചുവിടപ്പെടുകയും കംഗ്രസ് പ്രവർത്തനങ്ങൾ പുനസംഗടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോൺഗ്രസ്സ്‌ നേതാവായ നന്ധകൊളിയർ പ്രസിഡൻറായും സി കെ ഗോവിന്ദൻ നായർ സെക്രട്ടറിയും ഒരു താത്കാലികസമിതി നിയോഗിക്കപെടുകായും ചെയ്തു ഈ അവസരത്തിൽ ഇടതുപക്ഷക്കാർ ഒന്നായ്‌ കോൺഗ്രസ്സ്‌ വിട്ടു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അണികളിൽ ചേർന്ന്
===സി പി ഐ സംസ്ഥാന സെക്രട്ടറിമാർ===
# പി കൃഷ്ണപിള്ള..
# സി അച്യുതമേനോൻ.
# എം എൻ ഗോവിന്ദൻ നായർ.
# ഇ എം എസ്.
# എൻ ഇ ബാലറാം .
# എസ് കുമാരൻ.
# പി കെ വാസുദേവൻ നായർ.
# വെളിയം ഭാർഗ്ഗവൻ.
# സി കെ ചന്ദ്രപ്പൻ.
# പന്ന്യൻ രവീന്ദ്രൻ.
 
കേരളത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സി.പി.ഐ. [[പന്ന്യൻ രവീന്ദ്രൻ]] കേരള ഘടകത്തിന്റെ സെക്രട്ടറി. പന്ത്രണ്ടാം കേരള നിയമസഭയിൽ നാലു പ്രധാന വകുപ്പുകളുടെ ചുമതല [[സി. ദിവാകരൻ]],[[കെ.പി. രാജേന്ദ്രൻ]], [[ബിനോയ് വിശ്വം]], [[മുല്ലക്കര രത്നാകരൻ]], എന്നീ സി.പി.ഐ. മന്ത്രിമാർക്കായിരുന്നു.എ.ഐ.ടി.യു.സി എന്ന പ്രമുഖ തൊഴിലാളി പ്രസ്ഥാനവും എ.ഐ.വൈ.എഫ് എന്ന യുവജന പ്രസ്ഥാനവും സി.പി.ഐയുടെ വർഗ്ഗ ബഹുജന സംഘടനകളായി പ്രവർത്തിക്കുന്നു. [[എ.കെ.എസ്.ടി.യു]], [[എ.ഐ.എസ്.എഫ്]], [[കെ.എസ്.കെ.ടി.എഫ്]] , [[യുവകലാ സാഹിതി]], [[കേരള മഹിളാ സംഘം]] തുടങ്ങിയ സംഘടനകളും സി.പി.ഐയുടെതാണ്. കേരളത്തിൽ സി.പി.ഐയുടെ മുഖപത്രമാണ് [[ജനയുഗം]].
{{Template:Indcom}}
== അവലംബം ==
<references/>
 
{{party-stub}}
 
[[വർഗ്ഗം:ഇന്ത്യയിലെ കമ്യൂണിസ്റ്റ് കക്ഷികൾ]]
[[വർഗ്ഗം:ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയം]]
http://www.janayugomonline.com/
http://www.cpikollamdc.com/history.html
http://www.communistparty.in/
[[ar:الحزب الشيوعي الهندي]]
[[be:Камуністычная партыя Індыі]]
[[be-x-old:Камуністычная партыя Індыі]]
[[bn:ভারতের কমিউনিস্ট পার্টি]]
[[ca:Partit Comunista de l'Índia]]
[[cs:Komunistická strana Indie]]
[[en:Communist Party of India]]
[[es:Partido Comunista de la India]]
[[fa:حزب کمونیست هند]]
[[fi:Intian kommunistinen puolue]]
[[fr:Parti communiste d'Inde]]
[[gl:Partido Comunista da India]]
[[hi:भारतीय कम्युनिस्ट पार्टी]]
[[id:Partai Komunis India]]
[[it:Partito Comunista dell'India]]
[[ja:インド共産党]]
[[ko:인도공산당]]
[[mr:भारतीय कम्युनिस्ट पक्ष]]
[[ne:भारत कम्युनिष्ट पार्टी]]
[[nl:Communistische Partij van India]]
[[no:Communist Party of India]]
[[pl:Komunistyczna Partia Indii]]
[[pms:CPI]]
[[pt:Partido Comunista da Índia]]
[[ro:Partidul Comunist din India]]
[[ru:Коммунистическая партия Индии]]
[[sv:Communist Party of India]]
[[ta:இந்தியப் பொதுவுடமைக் கட்சி]]
[[te:కమ్యూనిస్టు పార్టీ ఆఫ్ ఇండియా]]
[[tl:Partidong Komunista ng Indya]]
[[tr:Hindistan Komünist Partisi]]
[[uk:Комуністична партія Індії]]
[[vi:Đảng Cộng sản Ấn Độ]]
[[zh:印度共产党]]