"ജാദവ് പായങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
1360 ഏക്കർ വരുന്ന വനം ഒറ്റയ്ക്ക് പുനർസൃഷടിച്ച പരിസ്ഥിതി പ്രവർത്തകനാണ് ജാദവ് പായങ്ങ് (Assamese: যাদৱ পায়েং)
ആസാമിലെ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യ വനവൽക്കരണപദ്ധതികളിലെ ഒരു തൊഴിലാളിയായിരുന്നു 1980-ൽ ജാദവ് പായങ്ങ്. അഞ്ചു വർഷം കഴിജ്ജ് പദ്ധതി അവസാനിച്ച് മറ്റു തൊഴിലാളികൾ പോയിക്കഴിഞ്ഞിട്ടും ജാദവ് അവിടെത്തന്നെ തങ്ങുകയായിരുന്നു. വളരുന്ന ചെടികളെ പരിരക്ഷിക്കുന്നതോടൊപ്പം ആരുടെയും പ്രേരണയില്ലാതെ കൂടുതൽ സ്ഥലത്ത് വൃക്ഷത്തൈകൾ സ്വയം നട്ടുകൊണ്ട് അദ്ദേഹം ആ വനം വിപുലീകരിച്ചു. തുടർന്ന് പ്രദേശത്തെ മിക്കവാറും എല്ലാ തരം വന്യമൃഗങ്ങളും അവിടം താവളമാക്കിയപ്പോൾ കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരുകൂട്ടം കാട്ടാനകളെത്തേടി വനപാലകർ 2008-ൽ അവിടെ എത്തിയപ്പോഴാണ് ജാദവ് പായങ്ങിൻറ്റെ അദ്ധ്വാനഫലത്തെപ്പറ്റി പുറം ലോകമറിഞ്ഞത്.
"https://ml.wikipedia.org/wiki/ജാദവ്_പായങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്