"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
→‎രചനാകാലം: അക്ഷരപ്പിശക്
(ചെ.) (r2.7.3) (Robot: Modifying gl:Bhagavad-ghitá to gl:Bhagavad Gita)
(ചെ.) (→‎രചനാകാലം: അക്ഷരപ്പിശക്)
== രചനാകാലം ==
 
ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ [[ഡി.ഡി.കൊസാംബി|കോസാംബിയാണ്‌]]. [[ബുദ്ധമതം]] ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർ‌വ്വാചീനനാണ്. അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്ടുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്.<ref>ഡി.ഡി. കൊസാംബി - പ്രാചീന ഭാരതത്തിന്റെ സംസ്കാരവും നാഗരികതയും : ചരിത്രപരമായ രൂപരേഖ - ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരണം(ഡോക്ടർ എം ലീലാലവതിയുടെ വിവർ‍ത്തനം)- മഹാഭാരതം വിപുലീകരിക്കുന്ന പ്രക്രിയ പത്തൊൻപതാം നൂറ്റാണ്ട് വരെ തുടർന്നു എന്നും കൊസാംബി പറയുന്നുണ്ട്.</ref> മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് [[കൃഷ്ണദ്വൈപായനൻ]] എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ്‌ കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്‌. ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു <ref> ആർ. എസ്. ശർമ്മ. പ്രാചീന ഇന്ത്യ. (Ancient India by RS Sharma DC books; ISBN 978-81-264-1754-4 </ref>.എന്നാൽ പുരാണങ്ങളിലെയും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കാലഗണനാ രീതിയും ആയി ഒത്തു പോകുന്നതല്ല ഈ വാദങ്ങൾ എന്നത് കൊണ്ട് ഇവ ആധികാരികമാണ് എന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല...മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ..ശ്രീകൃഷന്റെശ്രീകൃഷ്ണന്റെ ജന്മസ്ഥലം മധുര ,അദ്ദേഹത്തിന്റെ രാജധാനി ആയ ദ്വാരക തുടങ്ങിയവയുടെ കാലപ്പഴക്കം നിർണയിക്കാൻ മതിയായ ഗവേഷണങ്ങൾ നടത്താത്തതും ഒരു പോരായ്മ തന്നെ ആണ്...
 
== പ്രമേയം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1675440" എന്ന താളിൽനിന്ന് ശേഖരിച്ചത്