"ഡോസെറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[യേശുക്രിസ്തു|ക്രിസ്തുവിന്റെ]] ജീവിതത്തേയും ചരിത്രപരവും ശാരീരികവുമായ അസ്തിത്വത്തേയും സംബന്ധിച്ച് ക്രിസ്തീയതയുടെ ആദിമനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന ഒരു ഒരു സിദ്ധാന്തമാണ് '''ഡോസെറ്റിസം'''. ചരിത്രപരമോ ശാരീരികമോ ആയ വാസ്തവികത ഇല്ലാത്ത കേവലം തോന്നൽ അഥവാ ദൃഷ്ടിഭ്രമം മാത്രമായിരുന്നു ക്രിസ്തുപ്രതിഭാസം എന്നാണ് ഈ വിശ്വാസം. [[യേശു|യേശുവിന്റെ]] മാനുഷികമായ അസ്ഥിത്വത്തിന്റെ നിഷേധമാണിത്. ഇതനുസരിച്ച്, യേശു മനുഷ്യജന്മം സ്വീകരിച്ചതായും ജീവിച്ചതായും പീഡസഹിച്ചു മരിച്ചതായും കാണപ്പെടുക മാത്രമായിരുന്നെന്നു. അപ്പസ്തോലികകാലത്തോളം പഴക്കമുള്ള ഈ സിദ്ധാന്തത്തിന്റെ സൂചനകൾ [[കൊളോസോസുകാർക്ക് എഴുതിയ ലേഖനം|കൊളോസോസുകാർക്കുള്ള പൗലോസിന്റെ ലേഖനത്തിലും]] [[യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം|യോഹന്നാന്റെ ഒന്നും]] [[രണ്ടുംയോഹന്നാൻ ലേഖനങ്ങളിലുംഎഴുതിയ രണ്ടാം ലേഖനം|രണ്ടും ലേഖനങ്ങളിലും]] ഉള്ളതായി കരുതപ്പെടുന്നു. സഭാപിതാക്കന്മാരായ [[തെർത്തുല്യൻ]], ഇഗ്നേഷ്യസ്, [[പോളിക്കാർപ്പ്]] എന്നിവർ ഇതിനെ വിമർശിച്ചിട്ടുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ അർത്ഥത്തേയും ലക്ഷ്യങ്ങളേയും ഈ സിദ്ധാന്തം അപ്രസക്തമാക്കുന്നതായി കരുതപ്പെട്ട ഈ സിദ്ധാന്തത്തെ എഡി 32-ൽ നിഖ്യായിൽ സമ്മേളിച്ച ഒന്നാം സാർവർത്രിക സൂനഹദോസ് സമൂലം ശപിച്ചു തള്ളി. അങ്ങനെ ക്രിസ്തീയമുഖ്യധാരയുടെ എല്ലാ ശാഖകൾക്കും അത് അസ്വീകാര്യമായിത്തീർന്നു.<ref>[http://www.newadvent.org/cathen/05070c.htm ഡോസെറ്റേ]], കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഡോസെറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്