"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,126:
 
വളരെ നന്ദി Dr.അജയ്. പിന്നെ നമ്മൾ ഇന്നലെ സംവദിച്ച നയത്തെ സംബന്ധിച്ച ഒരു രൂപരേഖ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, financial oriented ആയതുകൊണ്ട് അത് എത്രത്തോളം ഫലപ്രദം ആയിരിക്കും എന്ന ആശങ്കയോടെ--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 06:49, 8 മാർച്ച് 2013 (UTC)
 
തെറ്റായ അവലംബങ്ങൾ കൊടുത്തിട്ടുള്ള ലേഖനങ്ങൾ റോന്തു ചുറ്റുമ്പോൾ തന്നെ കണ്ടുപിടിച്ച് തിരുത്തലുകൾ നടത്താൻ താഴെ പറയുന്ന ചില കാര്യങ്ങൾ (ഇത് ഇതിനുമുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല) മുന്നോട്ടു വെയ്ക്കുന്നു. വെറും 43 റോന്തു ചുറ്റലുകാരെക്കൊണ്ട് മേൽപ്പറഞ്ഞ ജോലികൾ ചെയ്യാൻ പറ്റില്ല. അതിനു റോന്തു ചുറ്റലുകാരുടെ അംഗസംഖ്യ വളരെയധികം വർധിപ്പിക്കേണ്ടിയിരിക്കുന്നു. പദ സൂചികയിൽ കൊടുത്തിട്ടുള്ള ഓരോ അക്ഷരത്തിലെയും (സ്വരാക്ഷരങ്ങളടക്കം) എല്ലാ ലേഖനങ്ങളിലും റോന്തു ചുറ്റാൻ ചുരുങ്ങിയത് 5 പേരെങ്കിലും വേണ്ടിവരും. അപ്പോൾ ആകെ 5 x 50 സ്വരവ്യന്ജനങ്ങൾ ("അ:" യും , റ്റ, ന്റ, എന്നീ അക്ഷരങ്ങളും ഒഴിവാക്കിയാൽ തന്നെ) ചുരുങ്ങിയത് 250 പേർ എങ്കിലും വേണ്ടിവരും. അതും തീർത്തും വിശ്വസ്തരായവർ . അവരുടെ ജോലികൾ observe ചെയ്യാനും സഹായിക്കാനും അപ്പപ്പോൾ വേണ്ട ഉപദേശം കൊടുക്കാനും ഓരോ 25 റോന്ത് ചുറ്റുന്നവർക്കും ഓരോ കാര്യനിർവാഹകർ വീതം. കാര്യനിർവാഹകരുടെ എണ്ണം 14 എന്നാക്കി റോന്തു ചുറ്റു ന്നവരുടെ എണ്ണം adjust ചെയ്‌ത് ജില്ലാടിസ്ഥാനത്തിൽ ആക്കിയാൽ ഭാവിയിലെ പല കാര്യനിർവ്വഹണങ്ങളും എളുപ്പമാക്കാൻ സഹായിക്കും എന്ന അഭിപ്രായമുണ്ട് .
 
പിന്നെ ചില അക്ഷരങ്ങളിൽ ലേഖനങ്ങൾ കുറച്ചും ചിലതിൽ കൂടുതലും ചിലതിൽ വെറും ഒറ്റവരി ലേഖനങ്ങളും ആണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെ ഓരോ അക്ഷരങ്ങളിലുമുള്ള ലേഖനങ്ങളുടെ വ്യാപ്തിക്കനുസരിച്ച് റോന്തു ചുറ്റുന്നവരുടെ 5 എന്ന സംഖ്യ കൂട്ടുകയോ കുറയ്ക്കുകയോ ആവാം. മേൽപ്പറഞ്ഞ 250 active ആയ റോന്തു ചുറ്റലുകാരെ കണ്ടെത്താൻ ഭഗീരഥ പ്രയത്നം തന്നെ ചെയ്യേണ്ടിവരും ഇപ്പോൾ നിലവിലുള്ള ഉപയോക്താക്കൾക്കും
കാര്യനിർവ്വാഹകർക്കും. അവരെ കണ്ടെത്താൻ വേണ്ടി എനിക്ക് തോന്നുന്ന ചില പോംവഴികൾ താഴെ കൊടുക്കുന്നു . ഇതെത്ര കണ്ട് practicable ആയിരിക്കും എന്ന കാര്യത്തിൽ ചെറിയ സന്ദേഹം ഇല്ലാതില്ല. എന്നാലും "Nothing is impossible " എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ച്‌ പോസിറ്റീവ് ആയി ചിന്തിച്ചാൽ പ്രാവർത്തികം ആക്കാവുന്നതെയുള്ളു ഈ പ്രശ്നം എന്ന് തോന്നുന്നു.
 
മലയാളം വിക്കിപീഡിയയിൽ registered members കുറവായതിൻറെ പ്രധാന കാരണങ്ങളിൽ ചിലത് എൻറെ അഭിപ്രായത്തിൽ ഇവയാണ് :-
 
1. ഇതിനു നാഥൻ ഇല്ല.
 
2. ഇതൊരു business അല്ല.
 
3. ഇതിൽ അംഗമായി ഓരോരുത്തരുടെയും വിജ്ഞാനം പങ്കുവെക്കുന്നതിന് കൂലിയോ ലാഭമോ കിട്ടുന്നില്ല.
 
4. മേൽപ്പറഞ്ഞ കാരണങ്ങളാൽ ഇതിനു publicity ഇല്ല. അതുകൊണ്ട് തന്നെ ഭൂരിഭാഗം ജനങ്ങളും ഇങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്.
 
5. ഇതിനെപ്പറ്റി അറിയാവുന്ന പലർക്കും കമ്പ്യൂട്ടറും internet connection -ഉം ഇല്ലാത്തവരാണ്.
 
6. ഇത് രണ്ടും ഉള്ളവരിൽ പലരും മലയാളം വിക്കിപീഡിയയിൽ താൽപ്പര്യമില്ലാത്തവരും facebook -ലും മറ്റു site -കളിലും മേയാനാഗ്രഹിക്കുന്നവരാണ്.
 
7. ഇതിനെപ്പറ്റി അറിയുന്ന പലർക്കും സാമ്പത്തിക പരാധീനത മൂലം internet cafe -കളിൽ പോയി ഇതിൽ active member ആകാൻ കഴിയാത്തവരാണ്, ആഗ്രഹമുണ്ടെങ്കിൽ കൂടി.
 
പുതിയ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഇതിനെപ്പറ്റി അറിയിക്കാനും പറ്റിയ വേദികൾ ആണ് സ്കൂളുകളും കോളേജുകളും. ഇപ്പോൾത്തന്നെ പല സ്കൂളിലെ കുട്ടികളും വിക്കി ഗ്രന്ധശാലയിലും മറ്റും സജീവ സാന്നിധ്യമായുണ്ടല്ലോ. മലയാളം വിക്കിപീഡിയയെപ്പറ്റിയുള്ള അച്ചടിച്ച നോട്ടീസുകൾ എല്ലാ ജില്ലകളിലും ഉള്ള ഹൈസ്കൂളുകളിലും കോളേജുകളിലും വിതരണം ചെയ്യണം. എൻറെ അഭിപ്രായത്തിൽ 1000 കുട്ടികളുള്ള ഒരു സ്കൂളിൽ 100 നോട്ടീസുകൾ മതിയാകുമെന്നാണ്. ഇതിൻറെ എണ്ണത്തെപ്പറ്റിയും അതിന് ഓരോ ജില്ലയിലും വേണ്ടിവരുന്ന ചിലവിനെപ്പറ്റിയും നിലവിലുള്ള ഉപയോക്താക്കളുടെയും കാര്യനിവ്വാഹകരുടെയും സമവായം ആവശ്യമാണ്‌.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 07:39, 8 മാർച്ച് 2013 (UTC)