"മുത്തുലക്ഷ്മി റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
 
==സാമൂഹ്യപ്രവർത്തനം==
ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച ഇവർ 1913-ൽ [[ആർ. എസ്. സുബ്ബലക്ഷ്മി അമ്മാൾ]] സ്ഥാപിച്ച ബ്രാഹ്മണവിധവകൾക്കുള്ള ഹോസ്റ്റലിലെ റെസിഡന്റ് ഡോക്ടറായി. 1914-ൽ തന്നെപ്പോലെ ആതുരശുശ്രൂഷയിലും സാമൂഹ്യപ്രവർത്തനങ്ങളിലും തൽപ്പരനായ ഡോ. സുന്ദര റെഡ്ഡിയെ വിവാഹം ചെയ്തു.
 
1919-ൽ ഡോ. വരദപ്പ നായിഡു ഹോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്ത്രീകൾ നേരിടുന്ന അവഗണന, നിരക്ഷരത, ശൈശവവിവാഹം, വേശ്യാവൃത്തി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അടുത്തറിയുകയും അവർക്കു വേണ്ടി രാഷ്ട്രീയമായി പ്രവർത്തിക്കുവാൻ സന്നദ്ധയാവുകയും ചെയ്തു. വിമൻസ് ഇന്ത്യൻ അസ്സോസിയേഷൻ(1917), മുസ്ലിം വിമൻസ് അസ്സോസിയേഷൻ(1928) എന്നീ സംഘടനകളുടെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു. 1926-ൽ പാരീസിൽ വച്ചു നടന്ന ഇന്റർനാഷണൽ സഫറേജ് കോൺഫ്രൻസ്, 1933-ൽ ചിക്കാഗോയിൽ നടന്ന കോൺഗ്രസ് ഓഫ് വിമൻ എന്നീ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു<ref>Reddy, Muthulakshmi, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ</ref>.
വരി 25:
 
1968-ൽ നിര്യാതയായി.
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.thehindu.com/todays-paper/tp-national/tp-tamilnadu/article3732734.ece ഡോ. മുത്തുലക്ഷ്മി ഓർമ്മിക്കപ്പെടുന്നു , ദി ഹിന്ദു ]
"https://ml.wikipedia.org/wiki/മുത്തുലക്ഷ്മി_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്